ജാമിയ മില്ലിയ ഇസ്ലാമിയ ലോക സർവ്വകലാശാല റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്
text_fields
ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ കലാലയമായ ജാമിയ മില്ലിയ ഇസ്ലാമിയ ലോക സർവ്വകലാശാല റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂനിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യൻ സ്ഥാപനങ്ങളിൽ ജാമിയ മില്ലിയ ഇസ്ലാമിയ (ജെ.എം.ഐ) സർവകലാശാല രണ്ടാം റാങ്ക് നേടിയതായി വൈസ് ചാൻസലർ നജ്മ അക്തർ അറിയിച്ചു.
കഴിഞ്ഞ വർഷം പട്ടികയിൽ സർവകലാശാല ആറാം സ്ഥാനത്തായിരുന്നു. ‘ഉന്നത നിലവാരമുള്ള ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, അധ്യാപനം എന്നിവയും അന്താരാഷ്ട്ര സാന്നിധ്യവുമാണ് ഈ പ്രകടത്തിന് കാരണമെന്നും വരും വർഷങ്ങളിൽ റാങ്കിംഗ് കൂടുതൽ വർദ്ധിപ്പിക്കുമെന്നും അക്തർ പറഞ്ഞു.
തുടർച്ചയായ രണ്ടാം വർഷവും അന്താരാഷ്ട്ര റാങ്കിംഗ് ഏജൻസി 501-600 ബാൻഡിൽ സർവകലാശാലയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ നിലവാരം, അധ്യാപന നിലവാരം, അന്താരാഷ്ട്ര വീക്ഷണം, വ്യവസായം എന്നിവയിൽ സർവകലാശാല പരമാവധി സ്കോറുകൾ നേടിയതായി ടൈംസ് ഹയർ എഡ്യൂക്കേഷൻ പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. 1920-ൽ സ്ഥാപിതമായ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ. 1988 ഡിസംബർ 26ന് ആണ് കേന്ദ്ര സർവ്വകലാശാലയായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

