കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ്ങിൽ ജാമിഅ മില്ലിയ ഒന്നാമത്
text_fieldsന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളുടെ സർക്കാർ റാങ്കിങ്ങിൽ 90 ശതമാനം സ്കോർ നേടി ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാല ഒന്നാമതെത്തി. രണ്ടാമതെത്തിയ അരുണാചൽ പ്രദേശിലെ രാജീവ് ഗാന്ധി സർവകലാശാലക്ക് 83 ശതമാനം സ്കോറാണ് ലഭിച്ചത്. ജവഹർലാൽ നെഹ്റു സർവകലാശാല 82 ശതമാനം സ്കോർ നേടി മൂന്നാമതും അലിഗഡ് മുസ്ലിം സർവകലാശാല 78 ശതമാനം നേടി നാലാമതുമെത്തി.
ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി, എം.ഫിൽ കോഴ്സുകളിൽ ഓരോ വർഷവും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുള്ളവർ, ഫാക്കൽറ്റിയുടെ ഗുണനിലവാരം, വിദ്യാർഥി -അധ്യാപക അനുപാതം, അധ്യാപക ഒഴിവുകൾ തുടങ്ങിയവ വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് റാങ്കിങ്.

