Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ പൗരത്വ സമര...

ജാമിഅ പൗരത്വ സമര നേതാവ് ആസിഫ് തന്‍ഹയെയും ജയിലിലടച്ചു

text_fields
bookmark_border
ജാമിഅ പൗരത്വ സമര നേതാവ് ആസിഫ് തന്‍ഹയെയും ജയിലിലടച്ചു
cancel

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്​ലാമിയയില്‍ പൗരത്വ സമരത്തി‍​​െൻറ നേതൃനിരയിലുണ്ടായിരുന്ന ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി അംഗവും ഡല്‍ഹിയില എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ ഡല്‍ഹി പൊലീസ് അറസ്​റ്റ്​ ചെയ്ത് തിഹാര്‍ ജയിലിലടച്ചു. ഡല്‍ഹി പൊലീസ് സായുധ നടപടിയിലൂടെ രണ്ടുതവണ അടിച്ചമര്‍ത്താന്‍ നോക്കിയ ജാമിഅയിലെ പൗരത്വ സമരത്തെ ഏകോപന സമിതിയുണ്ടാക്കി മുന്നോട്ടുകൊണ്ടുപോയതി​​​െൻറ പ്രതികാര നടപടിയായാണ് ആസിഫി​​​െൻറ അറസ്​റ്റെന്ന്​ വിമർശനമുയർന്നിട്ടുണ്ട്​. പൊലീസ് നേരത്തേ ചോദ്യംചെയ്തു വിട്ടയച്ച ജാമിഅയിലെ വിദ്യാര്‍ഥി നേതാവാണ് ആസിഫ് തന്‍ഹ. 

ജാമിഅ സമര സമിതിയില്‍ ആസിഫിനൊപ്പം ഉണ്ടായിരുന്ന ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍റഹ്മാനെയും അറസ്​റ്റ്​ ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചതിന് പിറകെയാണ് ആസിഫി‍​​െൻറ അറസ്​റ്റ്​. അലീഗഢ് മുസ്​ലിം സര്‍വകലാശാലയിലേതുപോലെ കാമ്പസിനകത്ത് കയറി ആക്രമണം അഴിച്ചുവിട്ട ഡല്‍ഹി പൊലീസ് അതോടെ പൗരത്വസമരം അവസാനിക്കുമെന്നായിരുന്നു കണക്കൂകൂട്ടിയിരുന്നത്. എന്നാല്‍, അതിനുശേഷവും സമരം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഫൂറ സര്‍ഗാറി​​​െൻറ അധ്യക്ഷതയില്‍ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും യോഗം വിളിച്ച സംയുക്ത സമരസമിതി നേതാക്കളില്‍ ആസിഫും ശിഫാഉര്‍റഹ്മാനും ഉണ്ടായിരുന്നു. 

ജാമിഅയിലെ പൗരത്വ സമരത്തില്‍ മാത്രം ഉണ്ടായിരുന്ന ആസിഫിനെ ഡല്‍ഹി വര്‍ഗീയാക്രമണ കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ്​ സ്പെഷൽ സെൽ  ശനിയാഴ്ച രാത്രി അബുല്‍ ഫസല്‍ എന്‍ക്ളേവില്‍ താമസിക്കുന്ന വീട്ടിലെത്തി കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു. അപ്പോൾ തന്നെ മജിസ്​ട്രേറ്റ്​ മുമ്പാകെ ഹാജരാക്കി പൊലീസ് കസ്​റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വാങ്ങിയ ആസിഫിനെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് ആദ്യം കൊണ്ടുപോയത്. അതിനുശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ഞായറാഴ്​ച തിഹാര്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. അതിനിടെ ഡൽഹി കലാപ കേസിൽ അറസ്​റ്റ്​ ചെയ്തവരടക്കം 12 പേരെ ഡല്‍ഹി കോടതി ജാമ്യത്തില്‍ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policejamia milliaCitizenship Amendment ActJamia students
News Summary - jamia leader asif tanha arrested india malayalam news
Next Story