ജാമിഅയിലെ പൊലീസ് അതിക്രമം: വിദ്യാർഥിയുടെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ്യ സർവകലാശാലയിൽ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക ്കേറ്റ വിദ്യാർഥി രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി നോട്ടീസ് അയച്ചു.
ഡൽഹി പൊലീസിനും കേന്ദ്ര സർക്കാറിനും അയച്ച നോട്ടീസിന് മറുപടി നൽകാൻ മേയ് 27 വരെ ഹൈകോടതി സമയം അനുവദിച്ചു. ഡിസംബർ 15ന് കാമ്പസിൽ നടന്ന അതിക്രമത്തിൽ പരിക്കേറ്റ ശയ്യാൻ മുജീബ് ആണ് ഹരജി നൽകിയത്.
തെൻറ കാലുകൾ രണ്ടും ഒടിെഞ്ഞന്നും ജീവിതത്തെ അതു ബാധിെച്ചന്നും ശയ്യാൻ ബോധിപ്പിച്ചു. ചികിത്സക്കായി 2.5 ലക്ഷം രൂപ ചെലവായെന്നും ഹരജിയിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
