Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതി വൈകിപ്പിച്ചു,...

നീതി വൈകിപ്പിച്ചു, ഇപ്പോൾ നിഷേധിച്ചു; ബാബരി വിധിയിൽ കടുത്ത നിരാശയെന്ന്​ ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
നീതി വൈകിപ്പിച്ചു, ഇപ്പോൾ നിഷേധിച്ചു; ബാബരി വിധിയിൽ കടുത്ത നിരാശയെന്ന്​ ജമാഅത്തെ ഇസ്​ലാമി
cancel

ബാബരി മസ്ജിദ് തകർത്ത കേസുമായി ബന്ധപ്പെട്ടുള്ള സിബി​െഎ പ്രത്യേക കോടതി വിധിയിൽ കടുത്ത നിരാശ രേഖപ്പെടുത്തി ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​. നീതി വൈകിപ്പിക്കുകയും നിഷേധിക്കുകയും കുറ്റവാളികൾക്ക്​ പാരിതോഷികം നൽകുകയും ചെയ്​ത ബാബരി മസ്​ജിദ്​ കേസിൽ, ചരിത്രം ദയയോടെയായിരിക്കില്ല നമ്മുടെ രാജ്യത്തെ വിലയിരുത്തുക​യെന്നും മാധ്യമങ്ങൾക്ക്​ നൽകിയ പ്രസ്​താവനയിൽ അഖിലേന്ത്യാ പ്രസഡൻറ്​ സയ്യിദ്​ സഅദത്തുള്ള ഹുസൈനി പറഞ്ഞു.

'ബാബരി മസ്​ജിദ്​ ധ്വംസനവുമായി ബന്ധപ്പെട്ട കേസിലെ വിധിയിൽ ജമാഅത്തെ ഇസ്​ലാമി കടുത്ത നിരാശ രേഖപ്പെടുത്തുന്നു. 28 വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ ആഗ്രഹിച്ച നീതി ലഭിച്ചില്ല. 10 മാസം മുമ്പ്​ സുപ്രീം കോടതി പള്ളിപൊളിക്കലിനെ ക്രിമിനൽ നടപടിയെന്നും നിയമ ലംഘനമെന്നും പരാമർശിച്ചിട്ടും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സിബി​െഎ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്​തരാക്കി. മസ്​ജിദ്​ തകർക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്ന്​ എങ്ങനെയാണ്​ കോടതി നിഗമനത്തിലെത്തിയതെന്ന്​ മനസിലാക്കാൻ പ്രയാസമുണ്ട്​.

കേസിലെ പ്രധാന പ്രതികളിലൊരാളായ എൽ കെ അദ്വാനി ആരംഭിച്ച രാംജന്മഭൂമി പ്രസ്ഥാനവും രഥയാത്രയും മസ്ജിദ് നിൽക്കുന്ന അതേ സ്ഥലത്ത് തന്നെ ക്ഷേത്രം പണിയാനുള്ള ദൗത്യത്തിന്​ വേണ്ടിയല്ലാതെ മറ്റൊന്നിനുമായിരുന്നില്ല. പൊതുജനം കാൺകെ ആയിരിക്കണക്കിന്​ ഉന്മാദരായ ആർ.എസ്​.എസ്​ കർസേവകർ ഡിസംബർ ആറാം തീയതി ചെയ്​ത ക്രിമിനൽ പ്രവർത്തി ഗൂഢാലോചനയുടെ തെളിവല്ലെങ്കിൽ പിന്നെന്താണ്​...?? -ജമാഅത്തെ ഇസ്​ലാമി ഹിന്ദ്​ പ്രസിഡൻറ്​ സയ്യിദ്​ സാദത്തുള്ള ഹുസൈനി പറഞ്ഞു.

"സ്വാഭാവികമായും, ഈ രാജ്യത്തെ നീതിയെ സ്നേഹിക്കുന്ന പൗരന്മാർ ആരും തന്നെ ഈ വിധിന്യായത്തിൽ സംതൃപ്തരല്ല. ആയതിനാൽ ഉയർന്ന കോടതികളിൽ കേസ്​ ചോദ്യം ചെയ്യപ്പെടുന്നതിനെ ഞങ്ങൾ പിന്തുണയ്​ക്കും. ചിലരുടെ രാഷ്ട്രീയ അജണ്ടയോ അല്ലെങ്കിൽ പ്രാദേശിക ലക്ഷ്യങ്ങളോ നിറവേറ്റുന്നതിന്​ ഭൂമിയുടെ നിയമത്തെ അവഗണിക്കുന്ന ഒരു ജുഡീഷ്യൽ ബലപ്രയോഗമോ അക്രമമോ ഞങ്ങൾ അംഗീകരിക്കുന്നില്ല. നീതി വൈകിപ്പിക്കുകയും നിഷേധിക്കുകയും കുറ്റവാളികൾക്ക്​ പാരിതോഷികം നൽകുകയും ചെയ്​ത ബാബരി മസ്​ജിദ്​ കേസിൽ ചരിത്രം നമ്മുടെ രാജ്യത്തെ കുറിച്ച്​ ദയയോടെയായിരിക്കില്ല വിലയിരുത്തുക. അദ്ദേഹം കൂട്ടിച്ചേർത്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat-e-Islami HindBabri Masjid demolitionBabri Masjid case
Next Story