Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമത ആഘോഷങ്ങൾക്കിടെയുള്ള...

മത ആഘോഷങ്ങൾക്കിടെയുള്ള വർഗീയ കലാപങ്ങൾ തടയണം: ജമാഅത്ത്

text_fields
bookmark_border
മത ആഘോഷങ്ങൾക്കിടെയുള്ള വർഗീയ കലാപങ്ങൾ തടയണം: ജമാഅത്ത്
cancel

ന്യൂ​ഡ​ൽ​ഹി: മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് സ​ർ​ക്കാ​റി​​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. രാ​മ​ന​വ​മി ആ​ഘോ​ഷ​​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ജ​മാ​അ​ത്ത് അ​പ​ല​പി​ച്ചു.

രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രേ പാ​റ്റേ​ണി​ലു​ള്ള വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് ഉ​പാ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് സ​ലീം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​മ​ന​വ​മി​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ സം​ഘ​ർ​ഷം മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് ഇ​തി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. മ​ത​ഘോ​ഷ​യാ​ത്ര​ക​ൾ അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം ഘോ​ഷ​യാ​ത്ര​ക​ളി​ൽ ഡി.​ജെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​​പ്പെ​ടു​ത്ത​ണം.

മീ​ഡി​യ​വ​ൺ ന്യൂ​സ് ചാ​ന​ലി​ന് ലൈ​സ​ൻ​സ് നി​ഷേ​ധി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി പ്ര​ഫ. സ​ലീം സ്വാ​ഗ​തം ചെ​യ്തു. പൗ​ര​ന്മാ​ർ​ക്ക് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ത​ട​യാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി ദേ​ശ സു​ര​ക്ഷ സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ലെ പ​രാ​മ​ർ​​ശ​ത്തെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communal violenceJamaat e Islamireligious festivals
News Summary - Jamaat-e-Islami expresses concern over communal violence during religious festivals
Next Story