Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ചികിത്സക്കായി...

കോവിഡ്​ ചികിത്സക്കായി പ്ലാസ്മ നൽകാമെന്ന്​ തബ്‌ലീഗ് പ്രവർത്തകർ

text_fields
bookmark_border
കോവിഡ്​ ചികിത്സക്കായി പ്ലാസ്മ നൽകാമെന്ന്​ തബ്‌ലീഗ് പ്രവർത്തകർ
cancel

ചെന്നൈ: കോവിഡ്​ ചികിത്സക്കായി പ്ലാസ്മ നൽകാമെന്ന്​ തമിഴ്‌നാട്ടി​ലെ തബ്​ലീഗ്​ പ്രവർത്തകർ. ദല്‍ഹി നിസാമുദ്ദീ നിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കോവിഡ് ബാധിച്ച് രോഗം ഭേദമായ 42 പേരാണ് പ്ലാസ്മ ദാനത്തിന് തയ്യാറായ ി മുന്നോട്ടു വന്നത്.

കോവിഡിനെതിരെ പൊരുതാൻ കഴിയുന്ന ആൻറിബോഡികൾ രോഗം ഭേദമായവരുടെ രക്​തത്തിലെ പ്ലാസ്​മയ ിൽ സ്വാഭാവികമായി ഉണ്ടായിട്ടുണ്ടാകും. ഇത്​ വേർതിരിച്ചെടുത്ത്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന രീതി ഇപ്പോൾ പല രാ ജ്യങ്ങളും പരീക്ഷിക്കുന്നുണ്ട്​. ഇതിനായി പ്ലാസ്​മ ദാനം ചെയ്യാൻ ഒരുക്കമാണെന്ന്​ പറഞ്ഞാണ്​ തബ്​ലീഗ്​ പ്രവർത്ത കർ രംഗ​ത്തെത്തിയിരിക്കുന്നത്​.

​ചെന്നൈയിലെ ഇലക്​ട്രിക്​ എഞ്ചിനീയർ സുൽത്താൻ ആണ്​ ഡൽഹിയിൽ നിന്ന്​ തമിഴ്​നാട്ടിൽ തിരിച്ചെത്തി കോവിഡ്​ ഭേദമായ തബ്​ലീഗ്​ പ്രവർത്തകരെ ഒരുമിപ്പിച്ചത്​. ഡൽഹിയിലെ തബ്​ലീഗ്​ സമ്മേളനത്തിൽ സുൽത്താൻ പ​െങ്കടുത്തിരുന്നില്ല. എന്നാൽ, തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്തവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ഉപയോഗപ്പെടുത്തി​ ചിലർ സമൂഹത്തിൽ പടർത്തിയ വിദ്വേഷം മറികടക്കുകയായിരുന്നു ലക്ഷ്യമെന്ന്​ അദ്ദേഹം പറയുന്നു. ​

‘അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ’ ചെറുക്കുന്നതിനൊപ്പം രോഗാവസ്ഥയില്‍ കിടക്കുന്ന രോഗികളെ സഹായിക്കുക എന്നതുകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്ലാസ്​മാദാനത്തിന്​ സന്നദ്ധരായ തബ്​ലീഗ്​ പ്രവർത്തകർ പറയുന്നു.

തിരുപ്പൂരിലെ ബിസിനസ്​കാരനായ മുഹമ്മദ് അബ്ബാസ് (38) കഴിഞ്ഞ ദിവസമാണ് കോവിഡ്​ ഭേദമായി ഇ.എസ്.ഐ ആശുപത്രിയില്‍ നിന്ന്​ ഡിസ്ചാര്‍ജ് ആയത്. ഉടനെ ഇദ്ദേഹം പ്ലാസ്​മാ ദാനത്തിന്​ സന്നദ്ധമാണെന്ന്​ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ‘ഡിസ്ചാര്‍ജായ ഉടന്‍ ഞാന്‍ പോയത് ജില്ലാ ഭരണാധികാരികളെ കാണാനാണ്. പ്ലാസ്മ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും എന്നെ വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട്​’ -മുഹമ്മദ് അബ്ബാസ് പറഞ്ഞു.

ഡൽഹി നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത ഉസ്മാന്‍ അലി പറയുന്നത്​ താനടക്കം 42 പേർ പ്ലാസ്​മാ ദാനത്തിന്​ സന്നദ്ധരാണെന്ന്​ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നാണ്​.

കോവിഡ് ഭേദമായ തബ്‌ലീഗ് പ്രവർത്തകർ പ്ലാസ്മാദാനം നടത്തണമെന്ന് തബ്ലീഗ് ജമാഅത്ത് നേതാവ്​ മൗലാനാ മുഹമ്മദ്​ സഅദ് കാന്ധൽവി ആഹ്വാനം ചെയ്തിരുന്നു. ഇൗ ആഹ്വാനവുമായി ചൊവ്വാഴ്​ച ഒരു കത്തും അദ്ദേഹം പുറത്ത്​വിട്ടു.

ദല്‍ഹിയിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതി​​​െൻറ പശ്ചാത്തലത്തില്‍ മുസ്​ലിം വിഭാഗത്തിനെതിരെ വലിയ തോതിൽ വിദ്വേഷ പ്രചരണം അരങ്ങേറിയിരുന്നു. മുസ്​ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക്​ ചികിത്സ നിഷേധിക്കുന്ന സാഹചര്യം വരെ പല സംസ്​ഥാനങ്ങളിലും ഉണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsNizamuddinCoronaviruscorona outbreakTablighi JamaatTablighi Jamaat congregation
News Summary - Jamaat attendees who recovered from COVID want to donate plasma
Next Story