െജല്ലികെട്ട്: പനീർശെൽവം ഇന്ന് നരേന്ദ്രമോദിയെ കാണും
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിൽ െജല്ലികെട്ടുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം തമിഴ്നാട്ടിൽ ശക്തമാവുന്നതിനിടെ മുഖ്യമന്ത്രി ഒ.പനീർശെൽവം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. െജല്ലിക്കെട്ട് നടത്തുന്നതിനായി ഒാർഡിൻസ് ഇറക്കണമെന്നാണ് തമിഴ്നാടിെൻറ ആവശ്യം.
കേന്ദ്രസർക്കാറിന് െജല്ലിക്കെട്ട് വിഷയത്തിൽ അനുകൂലനിലപാടാണെന്നാണ് സൂചന. എന്നാൽ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനമെന്നാണ് അറിയുന്നത്. അതിനിടെ െജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാവുകയാണ്. വ്യാഴാഴ്ച ഉച്ചവരെ മറീന ബീച്ചിൽ വിദ്യാർഥി പ്രക്ഷോഭം നടക്കും. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും തമിഴ്നാട്ടിലും െജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രക്ഷോഭങ്ങൾ നടക്കുകയാണ്.
