Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജല്ലിക്കെട്ട്...

ജല്ലിക്കെട്ട് നിരോധനം: വിദ്യാര്‍ഥി പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്

text_fields
bookmark_border
ജല്ലിക്കെട്ട് നിരോധനം:  വിദ്യാര്‍ഥി പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്
cancel

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് യുവജന-വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തമിഴകം സാക്ഷ്യയാകുന്നു. മറീനയില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിദ്യാര്‍ഥി പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ തമിഴ്നാട് പൊലീസ് രാത്രി വൈകി ലാത്തിച്ചാര്‍ജ് നടത്തി. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാത്ത കേന്ദ്രത്തിനെതിരെയാണ് പ്രധാന സമരക്കാരുടെ രോഷം.
പൊലീസ് ഇടപെടല്‍ ശക്തമായാല്‍ ഇത് സംസ്ഥാന സര്‍ക്കാറിനെതിരായ പ്രക്ഷോഭമായി വളരും. അതിനാല്‍ തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. മറീന ബീച്ചിലെ പൊലീസ് ഇടപെടല്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ രഹസ്യ ഇടപെടലിനത്തെുടര്‍ന്ന് ഇത് അവസാനിപ്പിച്ചു. എന്നാല്‍, ഡി.എം.കെയുടെ അധീനതയിലുള്ള കലൈഞ്ജര്‍, സണ്‍ ടി.വികള്‍ തല്‍സമയം ദൃശ്യങ്ങള്‍ ജനങ്ങളിലത്തെിക്കുന്നുണ്ട്. സമരക്കാര്‍ എത്തിയ ഇരുചക്ര വാഹനങ്ങള്‍ ബീച്ചില്‍തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. പിരിഞ്ഞുപോയില്ളെങ്കില്‍ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് ഉച്ചഭാഷിണിയിലൂടെ സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സമരത്തെ തണുപ്പിക്കാന്‍ ചെന്നൈ ജില്ലയിലെ 31 കോളജുകള്‍ക്കു ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ലോ കോളജുകള്‍ക്ക് രണ്ട് ദിവസവും അവധി നല്‍കിയിട്ടുണ്ട്.  അതേസമയം തമിഴ് സംസ്കൃതിയുടെ ഭാഗമായ ജെല്ലിക്കെട്ട് വീണ്ടെടുക്കാന്‍ തങ്ങള്‍ നടത്തുന്നത് അറബ് വസന്തത്തിന് തുല്യമായ സമരമാണെന്ന്  സമൂഹമാധ്യമ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന ജെഗര്‍ പ്രഭാകര്‍ പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jallikkettu
News Summary - Jallikattu Protest: lathicharge
Next Story