Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെല്ലിക്കെട്ട്​...

ജെല്ലിക്കെട്ട്​ നിരോധനം പിൻവലിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

text_fields
bookmark_border
ജെല്ലിക്കെട്ട്​ നിരോധനം പിൻവലിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
cancel

ചെന്നൈ: ​തമിഴ്​നാട്ടിലെ കാര്‍ഷിക ഉത്സവമായ പൊങ്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജെല്ലിക്കെട്ട്​ നിരോധിച്ച വിധി പിൻവലിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിരോധനംപിൻവലിക്കുന്ന ഉത്തരവ്​ ശനിയാഴ്​ചക്ക്​ മുമ്പ്​  പുറ​പ്പെടുവിക്കണമെന്നാണ്​ ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്​.

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച്​ ഇൗ വർഷം ജെല്ലിക്കെട്ട്​ നടത്തുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി ഒ. പന്നീർശെൽവം വാഗ്​ദാനം ചെയ്​തതിന്​ പിന്നാലെയാണ്​ ഹരജി കോടതി തള്ളിയത്​. വിധി പുറപ്പെടുവിക്കുന്നതിന്​ കോടതിക്ക്​ ഭയമില്ലെന്നും നടപടി വേഗത്തിലാക്കണമെന്ന്​ ആർക്കും ആവശ്യപ്പെടാൻ കഴിയില്ലെന്നും സു​പ്രീം​കോടതി ബെഞ്ച്​ വ്യക്​തമാക്കി.

അതേസമയം, കോടതിയുടെ മനസ്​ മാറ്റാൻ ആഭ്യർഥിക്കുന്നതായും തമിഴ്​നാട്ടിലെ ഏതൊരാളും ഇൗ ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവരാണെന്നും എ​.െഎ.എ.ഡി.എം.കെ വക്​താവ്​​ സി.ആർ സരസ്വതി പ്രതികരിച്ചു. നിരോധനം മറികടക്കാന്‍ തമിഴ്​നാട്​ സർക്കാർ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jallikattu
News Summary - JalliKattu Plea Rejected by Supreme Court
Next Story