Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2017 4:14 AM IST Updated On
date_range 18 Oct 2017 2:29 PM ISTജെല്ലിക്കെട്ട് സമരം: കോയമ്പത്തൂരില്‍ 943 പേര്‍ അറസ്റ്റില്‍
text_fieldsbookmark_border
കോയമ്പത്തൂര്‍: തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് സമരത്തോടനുബന്ധിച്ച് 943 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ 105 പേര്‍ പെണ്‍കുട്ടികളാണ്. ഇവരില്‍ എഴുനൂറ്റമ്പതോളം പേരെ വിട്ടയച്ചു. മൊത്തം ഇരുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്കും ആറു പൊലീസുകാര്‍ക്കും പരിക്കേറ്റു. പത്തിടങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ളേറുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 22ന് കൊഡിഷ്യ മൈതാനത്ത് കാളവണ്ടി മത്സരം തടഞ്ഞ് മന്ത്രിയെ വളയാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
