Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെല്ലിക്കെട്ട്...

ജെല്ലിക്കെട്ട് പ്രക്ഷോഭം: കെ.എസ്​.ആർ.ടി.സി ബസ് കല്ലെറിഞ്ഞ് തകർത്തു; ഭയന്നുവിറച്ച യാത്രക്കാർ സീറ്റിനിടയിൽ ഒളിച്ചു -VIDEO

text_fields
bookmark_border
ജെല്ലിക്കെട്ട് പ്രക്ഷോഭം: കെ.എസ്​.ആർ.ടി.സി ബസ് കല്ലെറിഞ്ഞ് തകർത്തു; ഭയന്നുവിറച്ച യാത്രക്കാർ സീറ്റിനിടയിൽ ഒളിച്ചു -VIDEO
cancel
camera_alt

കൃഷ്ണഗിരിയിൽ ​​ആക്രമണത്തിന്നിരയായ കെ.എസ്​.ആർ.ടി.സി ബസിലെ യാത്രക്കാർ സീറ്റിനിടയിൽ ഒളിച്ചിരിക്കുന്നു

കല്ലേറ്​, ലാത്തിച്ചാർജ്​; ബംഗളുരു ദേശീയപാതയിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്​

ചെന്നൈ: ജെല്ലിക്കെട്ടിന്​ ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന്​ കൃഷ്ണഗിരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറി. വ്യാഴാഴ്ച രാവിലെ മുതൽ കൃഷ്ണഗിരി- ഹൊസൂർ- ബംഗളുരു ദേശീയപാത പ്രതിഷേധക്കാർ മണിക്കൂറുകളോളം ഉപരോധിച്ചത്​ യാത്രക്കാരെ വലച്ചു. പ്രക്ഷോഭകർ കെ.എസ്​.ആർ.ടി.സി ഗജരാജ എ.സി സ്വിഫ്​റ്റ്​ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക്​ നേരെ കല്ലേറ്​ നടത്തി. സർക്കാർ-പൊലീസ്​ വാഹനങ്ങളും തല്ലിതകർക്കപ്പെട്ടു.

ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട്​ പൊലീസ്​ ലാത്തിച്ചാർജ്ജ്​ നടത്തി. ഇരുന്നൂറിലധികം പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. 20ലധികം പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക്​ പരിക്കേറ്റു.

തിരുവനന്തപുരത്തുനിന്ന്​ ബംഗളുരുവിലേക്ക്​ പോയ കെ.എസ്​.ആർ.ടി.സി ഗജരാജ എ.സി സ്വിഫ്​റ്റ്​ ബസാണ് ആക്രമിക്കപ്പെട്ടത്. ​കല്ലേറിൽ ബസിന്‍റെ ചില്ലുകൾ തകർന്നു. കല്ലേറിൽ ഭയന്നുവിറച്ച യാത്രക്കാർ സീറ്റിനിടയിൽ ഒളിച്ചുനിന്നു. 23 യാത്രക്കാരെയും പിന്നീട്​ സുരക്ഷിതമായി കർണാടക അതിർത്തിയിലെത്തിച്ച്​ മറ്റൊരു ബസിൽ കയറ്റിവിട്ടതായി അധികൃതർ അറിയിച്ചു. ​

കൃഷ്ണഗിരി ജില്ലയിലെ ഒസൂരിനടുത്ത ഗോപചന്ദ്രം ഗ്രാമത്തിലെ ചിന്നതിരുപ്പതി കോവിൽ ഉൽസവ​ത്തോടനുബന്ധിച്ചാണ്​ ജെല്ലിക്കെട്ടിന്‍റെ മറ്റൊരു രൂപമായ ‘എരുതുവിടും വിഴ’ സംഘടിപ്പിക്കുന്നത്​. ഇതിന്​ അനുമതി നിഷേധിക്കപ്പെട്ടതായ വാർത്തകൾ പ്രചരിച്ചതോടെ വ്യാഴാഴ്​​ച രാവിലെ ആറു മണിയോടെ ജനങ്ങൾ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു.


ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ നിലയിൽ അനുമതി നിഷേധിക്കപ്പെട്ടതാണ്​ ജനങ്ങളെ പ്രകോപിപ്പിച്ചത്​. നൂറുക്കണക്കിനാളുകൾ ചെന്നൈ- ബംഗളുരു ദേശീയപാത ഉപരോധിച്ചു. പത്തിലധികം ബസുകൾക്കുനേരെ പ്രതിഷേധക്കാർ ക​ല്ലേറ്​ നടത്തി. ഒരുഘട്ടത്തിൽ പരിപാടിക്ക്​ അനുമതി നൽകിയതായി ജില്ല കലക്ടർ ഡോ. ജയചന്ദ്രഭാനു റെഡ്ഡി അറിയിച്ചുവെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.

ദേശീയപാതയുടെ ഇരുവശങ്ങളിലും കിലോമീറ്ററുകൾ ദൂരത്തിൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടന്നു. ഉച്ച​യോടെ മാത്രമാണ്​ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്​. അറസ്റ്റിലായ പ്രക്ഷോഭകരെ വൈകീട്ടോടെ വിട്ടയച്ചു. വാഹനങ്ങൾക്കുനേ​രെ അക്രമം നടത്തിയവരെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ പിന്നീട്​ അറസ്റ്റ്​ ചെയ്യുമെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JallikattuKSRTC
News Summary - Jallikattu Agitation: KSRTC buses attacked
Next Story