ജാലിയൻവാലാ ബാഗ് ബ്രിട്ടീഷ്-ഇന്ത്യ ചരിത്രത്തിലെ ലജ്ജാവഹമായ ഏട് -ഹൈകമ്മീഷണർ
text_fieldsഅമൃത്സർ: ജാലിയൻവാലാ ബാഗ് കൂട്ടക്കൊല ബ്രിട്ടീഷ്-ഇന്ത്യ ചരിത്രത്തിലെ ലജ്ജാവഹമായ ഏടാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണർ ഡൊമിനിക് അസ്ക്വിത്. കൂട്ടക്കൊലയുെട നൂറാം വാർഷിക ദിനത്തിൽ ജാലിയൻ വാലാബാഗ് സ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജാലിയൻവാലാ ബാഗ് സംഭവത്തിൻെറ 100ാം വാർഷിക ചടങ്ങുകൾ ബ്രിട്ടീഷ് ഇന്ത്യൻ ചിത്രത്തിലെ ലജ്ജാവഹമായ നടപടികളെ പ്രതിഫലിപ്പിക്കുന്നതാണ്. അന്നത് സംഭവിച്ചതിൽ ഞങ്ങൾ അതിയായി പശ്ചാത്തപിക്കുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിൽ 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും നല്ല സഹകരണം ഉറപ്പാക്കുന്നുണ്ടെന്നതിനാൽ ഞാൻ സന്തുഷ്ടനാണ്’ -അസ്ക്വിത് പറഞ്ഞു.
ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെൻറിൽ പ്രധാനമന്ത്രി തെരേസ മെയ് ഖേദം പ്രകടിപ്പിച്ചിരുന്നു. 1919ൽ പഞ്ചാബിലെ അമൃത്സറിൽ നടന്ന കൂട്ടക്കൊലയെ ബ്രിട്ടീഷ്-ഇന്ത്യാ ചരിത്രത്തിലെ അപമാനകരമായ മുറിപ്പാടാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പാർലമെൻറിൽ വിശേഷിപ്പിച്ചത്.
അത്തരമൊന്ന് സംഭവിക്കാനിടയായതിൽ തങ്ങൾ അത്യധികം ഖേദിക്കുന്നു. എന്നാൽ, ഇന്ന് ബ്രിട്ടെൻറയും ഇന്ത്യയുടെയും ബന്ധത്തിൽ താൻ സന്തുഷ്ടയാണ്. ബ്രിട്ടനിലെ ഇന്ത്യക്കാർ ഇൗ സമൂഹത്തിന് വലിയ സംഭാവനകൾതന്നെ നൽകിവരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിൽ തുടരണമെന്ന് പാർലമെൻറ് മുഴുവൻ ആഗ്രഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും മേയ് പറഞ്ഞിരുന്നു.
എന്നാൽ വ്യക്തവും സത്യസന്ധവുമായ മാപ്പപേക്ഷ വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിൻെറ ആവശ്യം. ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കുനേരെ ജനറല്‍ ഡയറിെൻറ ഉത്തരവുപ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
