Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിൽ അന്തരീക്ഷം...

ലോക്​ഡൗണിൽ അന്തരീക്ഷം ശുദ്ധം; ജലന്തർ നിവാസികളെ വരവേറ്റ്​ മഞ്ഞണിഞ്ഞ ഹിമാചൽ മലനിരകൾ

text_fields
bookmark_border
dhauladhar-hills
cancel

പഞ്ചാബ്​: ജലന്തർ ഒരു ദശകത്തിന്​ മുമ്പുള്ള പുലർകാല കാഴ്​ചയിലേക്ക്​ വീണ്ടും എത്തിയിരിക്കുകയാണ്​. ജലന്തറിൽ നിന ്നും 213 കിലോമീറ്റർ അകലെയുള്ള ഹിമാചൽ പ്രദേശിലെ ധൗലാധർ മലനിരകൾ മഞ്ഞിൽ മൂടി നിൽക്കുന്ന അതിമനോഹരമായ ദൃശ്യമാണ് പ ്രഭാതങ്ങളിൽ​ അവരെ വരവേൽക്കുന്നത്​.

അന്തരീക്ഷ മലിനീകരണം മൂലം ദൃശ്യ പരിധി കുറഞ്ഞതിനാൽ പത്ത്​ വർഷത്തോളമായി ഈ മലനിരകൾ ജലന്തർ നിവാസികൾ കണ്ടിട്ട്​. രാജ്യത്ത്​ പ്രഖ്യാപിച്ച 21 ദിന ലോക്​ഡൗണിനെ തുടർന്ന്​ വാഹനങ്ങളും ഫാക്​ടറികളിലെയും മറ്റും നിർമാണ പ്രവർത്തനങ്ങളും നിലച്ചതോടെ അന്തരീക്ഷം പൊടിപടലങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും മുക്​തി നേടിയിരിക്കുന്നു. മനുഷ്യ​​​​െൻറ ആർത്തി താൽക്കാലികമായെങ്കിലും അവസാനിച്ചപ്പോൾ പ്രകൃതി അവർക്ക്​ അതിനുള്ള സമ്മാനമെന്ന കണക്കെ അതി​​​​െൻറ യഥാർഥ സൗന്ദര്യം കാണാനുള്ള അവസരമൊരുക്കി.

ഹിമാചൽ പ്രദേശിലെ പ്രശാർ തടാകത്തിന്​ സമീപത്ത്​ നിന്നുമുള്ള ധൗലാധർ മലനിരകളുടെ കാഴ്​ച

വർഷങ്ങൾക്ക്​ ശേഷം കാണാൻ ഭാഗ്യം ലഭിച്ച മഞ്ഞണിഞ്ഞ ധൗലാധർ മലനിരകളുടെ കാഴ്​ച അവർ കാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാനുള്ള ആവേശത്തിലാണ്​. ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാനും മറന്നിട്ടില്ല. വർഷങ്ങൾക്ക്​ മുമ്പ്​ ഇത്​ അവർക്കൊരു പുതുമയായിരുന്നില്ല.

‘‘ലോക്​ഡൗണിനെ തുടർന്നുള്ള വായു മലിനീകരണത്തി​​​​െൻറ ഗണ്യമായ കുറവാണ്​ ഇത്തരംകാഴ്​ച സമ്മാനിച്ചത്​. പ്രദേശത്തെ മുതിർന്ന പൗരൻമാർ പറയുന്നത്,​ ഒരു തലമുറക്ക്​ മുമ്പുള്ളവർക്ക്​ മാത്രമാണ്​ നഗരത്തിൽ നിന്ന്​ ഇതുപോലെ മലനിരകൾ കാണാൻ കഴിഞ്ഞിരുന്നത്​’’-ഹിമാചൽ പ്രദേശ്​ ടൂറിസം ട്വീറ്റ്​ ചെയ്​തു. രാജ്യത്തെ 90 നഗരങ്ങളിൽ സമീപകാലത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെടാത്തത്രയും കുറഞ്ഞ വായുമലിനീകരണമാണ്​ ലോക്​ഡൗണിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:himachal pradeshindia newsJalandharlock downdhauladhar hills
News Summary - Jalandhar Sees Snow-Capped Himachal Mountains For First Time In Decades-india news
Next Story