ഒത്തുതീർക്കാൻ ശ്രമിച്ചിട്ടില്ല, അഞ്ചുകോടി വാഗ്ദാനം വ്യാജം –ജലന്ധര്‍ രൂപത
text_fieldsകോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി ഒത്തുതീർക്കാൻ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തെന്ന പ്രചാരണം വ്യാജമാണെന്ന് ജലന്ധര്‍ രൂപത. ബിഷപ്പിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ ചിലര്‍ നടത്തുകയാണെന്നും രൂപത വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബിഷപ്പിെൻറ ഭാഗത്തുനിന്നോ അദ്ദേഹവുമായി ബന്ധപ്പെട്ടവരില്നിന്നോ ഇത്തരത്തിൽ ഒരുനീക്കവും ഉണ്ടായിട്ടില്ല. കേസ് തീര്‍ക്കാന്‍ അഞ്ചുകോടിയും ഉന്നത സ്ഥാനവും എന്ന തരത്തിൽ മലയാള മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണ്. ഇത് പച്ചക്കള്ളമാണെന്നും രൂപത പി.ആര്.ഒ ഫാ. പീറ്റര്‍ കാവുംപുറം പുറത്തിറക്കിയ വാർത്തക്കുറിപ്പില്‍ പറഞ്ഞു. സീറോ മലബാര്‍ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വരെ ബ്ലാക്ക്മെയില്‍ ചെയ്യാൻ പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചെന്നും ഇതിൽ ആരോപിക്കുന്നുണ്ട്.
കർദിനാളിനെ അങ്ങോട്ട് ഫോണ്‍ ചെയ്ത് ഓരോ കാര്യങ്ങള്‍ ചോദിച്ചു. തനിക്കാവശ്യമുള്ള ഉത്തരം കിട്ടാൻ ആവര്‍ത്തിച്ച് ചോദിച്ച് റെക്കോഡ് ചെയ്ത് തെളിവുകള്‍ കെട്ടിച്ചമക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടപ്പോള്‍ പുതിയ തന്ത്രവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്ന് സംശയിക്കണം.
ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.കേസ് ഒത്തുതീർക്കാൻ ബിഷപ് ഇടനിലക്കാരന് മുഖേന അഞ്ചുകോടി രൂപയും കന്യാസ്ത്രീക്ക് ഉന്നതപദവിയും വാഗ്ദാനം ചെയ്തതായും ഇവരുടെ സഹോദരൻ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിനെതിരെയാണ് രൂപത രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
