തടഞ്ഞുനിറുത്തിയ പൊലീസിനെ ബോണറ്റിലിരുത്തി യുവാവിന്‍റെ കാർഡ്രൈവിങ് VIDEO
text_fieldsജലന്ധർ: ലോക് ഡൗൺ ലംഘിച്ച് വാഹനമോടിച്ച യുവാവിനെ തടഞ്ഞുനിറുത്തിയ എ.എസ്.ഐയെ ബോണറ്റിലിരുത്തി യുവാവ് മീറ്ററുകളോളം വണ്ടിയോടിച്ചു. വാഹനമോടിച്ച അമോൽ മെമിയെ(20) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ ജലന്ധർ മിൽക് ബാർ ചൗക്കിലാണ് സംഭവമുണ്ടായത്. കർഫ്യൂ ഡ്യൂട്ടിയിലായിരുന്ന എ.എസ്.ഐ അമോലിന്‍റെ എർട്ടിഗ കാറിന് മുന്നിൽ നിൽക്കുകയായിരുന്നു. മറ്റ് പൊലീസ് ഉദ്യോഗസ്ഥരാണ് ഇയാളോട് യാത്രാരേഖകൾ ആവശ്യപ്പെട്ടത്. ഇതിനിടെ പൊടുന്നനെ ഇയാൾ കാറോടിച്ച് പോകുകയാണുണ്ടായത്. പൊലീസുകാരൻ ബോണറ്റിൽ കുരുങ്ങിയതുപോലും കണക്കാക്കാതെയാണ് മീറ്ററുകളോളം യുവാവ് എർട്ടിഗ കാറോടിച്ചത്. എ.എസ്.ഐയെ രക്ഷിക്കാനായി മറ്റ് ഉദ്യോഗസ്ഥർ പുറകെ ഓടിയെത്തി. തുടർന്നാണ് ഇയാൾ കാർ നിർത്തിയത്.
പൊലീസുകാരനെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ജലന്ധർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. മതിയായ രേഖകൾ ഇല്ലാതെ ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനെതിരെയും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
