2024 ഓടെ എല്ലാവർക്കും വെള്ളമെത്തിക്കാൻ മോദി സർക്കാർ
text_fieldsന്യൂഡൽഹി: 2024 ഓടെ എല്ലാവർക്കും പൈപ്പ് വെള്ളമെത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ. ജൽ ജീവൻ മിഷനിലൂടെ 'നൽ സേ ജൽ' എന്ന പദ്ധതിയാണ് അവതരിപ്പിക്കുന്നത്. 2024 ഓടെ ഇത് യാഥാർത്ഥ്യമാക്കാൻ ജല വിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിൻെറ നേതൃത്വത്തിലെ സംഘമാണ് പ്രവർത്തിക്കുക. ഇതിനായി ജല വിഭവം, നദീ വികസനം, ഗംഗ പുനരുദ്ധാരണം, ശുചിത്വം തുടങ്ങിയ വിഭാഗങ്ങളെല്ലാം ഏകോപിക്കുമെന്നാണ് വിവരം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു എല്ലാവർക്കും പൈപ്പ് വെള്ള കണക്ഷൻ. മോദി സർക്കാറിെൻറ ആദ്യ ഊഴത്തിൽ 'സ്വച്ഛ് ഭാരത്' പദ്ധതിക്കായിരുന്നു ഊന്നൽ. രണ്ടാം ഊഴത്തിൻെറ തുടക്കത്തിൽ തന്നെ ജല ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
