രാഹുലിനെതിരായ ജെയ്റ്റ്ലിയുടെ പരാമർശം പരിഹാസ്യമെന്ന് ചിദംബരം
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് പി.ചിദംബരം. മാവോയിസ്റ്റുകളോടും ജിഹാദികളോടും സഹതാപം ഉള്ളയാളാണ് രാഹുലെന്ന ജെയ്റ്റ്ലിയുടെ പ്രസ്താവനക്കെതിരെയാണ് ചിദംബരം രംഗത്തെത്തിയത്. ജെയ്റ്റ്ലിയുടെ പ്രസ്താവന പരിഹാസ്യമാണ്. ഇൗ രണ്ട് വിഭാഗങ്ങളെയും എതിർക്കുന്ന സമീപനമാണ് കോൺഗ്രസിനുള്ളതെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.
വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് രാഹുൽ മാവോയിസ്റ്റുകളോടും ജിഹാദികളോടും സഹതാപം വെച്ചുപുലർത്തുന്നയാളാണെന്ന് ജെയ്റ്റ്ലി കുറിച്ചത്. ഹൈദരാബാദ്, ജെ.എൻ.യു യൂനിവേഴ്സിറ്റികളിലെ സംഭവങ്ങളെ മുൻ നിർത്തിയായിരുന്നു ജെയ്റ്റ്ലിയുടെ വിമർശനം.
കോൺഗ്രസിെൻറ ഭരണകാലത്താണ് കശ്മീരിൽ ഭീകരവാദികൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്. ഏറ്റവും കൂടുതൽ മാവോയിസ്റ്റുകളെ വധിച്ചതും കോൺഗ്രസ് ഭരണകാലത്താണെന്നും ചിദംബരം ജെയ്റ്റ്ലിയെ ഒാർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
