Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ: പാകിസ്​താനിൽ...

പുൽവാമ: പാകിസ്​താനിൽ നിന്ന്​ ബാങ്ക്​ വഴി വന്നത്​ 10 ലക്ഷം; വാനിനും സ്​ഫോടക വസ്​തുക്കൾക്കു​മായി ഭീകരർ ചെലവഴിച്ചത്​ 5.7 ലക്ഷം

text_fields
bookmark_border
Pulwama-Attack
cancel

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ അർദ്ധസൈനിക വിഭാഗത്തിന് നേരെ ചാവേർ ആക്രമണം നടത്താൻ പാകിസ്​താനിൽ നിന്നും ബാങ്ക്​ വഴി കൈമാറിയത്​ 10 ലക്ഷം രൂപയെന്ന്​ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ജെയ്​ശെ തലവൻ മസൂദ്​ അസറി​െൻറ അനന്തരവന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖി​െൻറ അക്കൗണ്ടിലേക്കാണ്​ അഞ്ചു തവണയായി പണം അയച്ചിട്ടുള്ളത്​.

ആക്രമണം നടത്താനുപയോഗിച്ച വാനിനും സ്​ഫോടക വസ്​തുക്കൾക്കുമായി തീവ്രവാദികൾ ചെലവഴിച്ചത്​ 5.7 ലക്ഷം രൂപയാണെന്നും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.

മുഹമ്മദ് ഉമർ ഫാറൂഖി​െൻറ രണ്ട്​ അക്കൗണ്ടുകളിലേക്കായി കഴിഞ്ഞ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെ അഞ്ച് ഗഡുക്കളായി പാകിസ്​താനിൽ നിന്നും 10 ലക്ഷം രൂപ എത്തി. അലൈഡ് ബാങ്കിലെയും മീസാൻ ബാങ്കിലെയും അക്കൗണ്ടുകളിലേക്കാണ്​ പണം എത്തിയത്​.

ഈ അക്കൗണ്ടുകളിലേക്ക് ഫണ്ട് അയക്കാൻ ഉമർ ഫാറൂഖ് ജെയ്​ശെ കമാൻഡറായ റൗഫ് അസ്ഗർ ആൽവിയോടും അമ്മർ ആൽവിയോടും ആവശ്യപ്പെടുന്നതി​െൻറ രേഖകൾ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്​.

സാമ്പത്തിക ഇടപാടുകളിൽ ബാങ്ക്​ പോലുള്ള സംവിധാനം ഒഴിവാക്കാൻ തീവ്രവാദികൾ ഹവാല റൂട്ട് ഉപയോഗിച്ചിരിക്കാമെന്നാണ്​ കുറ്റപത്രത്തിൽ പറയുന്നത്​. 1.85 ലക്ഷം രൂപ നൽകിയാണ്​ സ്​ഫോടനത്തിന്​ ഉപയോഗിച്ച മാരുതി ഈക്കോ വാൻ വാങ്ങിയിട്ടുള്ളത്​. ഇതിൽ സ്​ഫോടക വസ്​തുക്കൾ നിറക്കുന്നതിന്​ വേണ്ടി 35,000 രൂപ ചെലവഴിച്ച്​ അറ്റകുറ്റപണികൾ നടത്തി.

രണ്ട് ഐ‌.ഇ.ഡികൾ നിർമിക്കുന്നതിന്​ 35,000 രൂപ നൽകി ഓൺലൈൻ വഴി അലുമിനിയം വാങ്ങി. ഇത്തരത്തിൽ സ്ഫോടകവസ്തുക്കളെല്ലാം വാങ്ങുന്നതിന് 2.25 ലക്ഷം രൂപ ചെലവഴിച്ചു. പ്രതി വൈറുൽ ഇസ്​ലാമി​െൻറ ശ്രീനഗറിലെ വീട്ടിൽ നിന്നും നാലു കിലോ അലുമിനിയം തീവ്രവാദികൾക്ക്​ കൈമാറിയിട്ടുണ്ട്​.

2018-19 ൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ജെയ്ശെ തീവ്രവാദികൾ ഉപയോഗിച്ച ചില റൂട്ടുകളെക്കുറിച്ചും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

ജമ്മുവിലെ സാംബ സെക്ടറിൽ നിന്ന് കശ്മീരിലേക്ക് തീവ്രവാദികളെ കൊണ്ടുപോകാൻ സഹായിച്ചതായി പ്രതികളിലൊരാളായ ഇക്​ബാൽ വെളിപ്പെടുത്തിയിരുന്നു. നാലോ അഞ്ചോ തവണ തീവ്രവാദികളെ സഹായിച്ചു. ഓരോ ബാച്ചിലും അഞ്ച് പേരാണുണ്ടായിരുന്നതെന്നും ഇക്ബാൽ മൊഴിനൽകിയിട്ടുണ്ട്​.

ഇന്ത്യയിലേക്ക് കടക്കുമ്പോൾ ഉമർ ഫാറൂഖിനെ ഇക്ബാൽ തിരിച്ചറിഞ്ഞതായും എൻ.ഐ.എ പറയുന്നു. ഇക്​ബാൽ ഫാറൂഖിനെ കശ്​മീർ താഴ്​വരയിലെ അഷ്വാഖ്​ നെൻഗ്രോയുടെ വീട്ടിൽ താമസിപ്പിച്ചു. പിടിപെടാതിരിക്കാൻ ഇയാൾ ഒളിത്താവളങ്ങൾ മാറികൊണ്ടിരുന്നു. ഉമർ ഫാറൂഖിനെ സഹായിച്ച അഷാഖ്​ നെൻഗ്രോ ഇപ്പോൾ ഒളിവിലാണെന്നും ഇയാൾ പാകിസ്​താനിലെ ജെയ്​ശെ താവളത്തിലാണെന്ന്​ സംശയിക്കുന്നതായും എൻ.ഐ.എ പറയുന്നു.

പുൽവാമ ആക്രമണം ആസൂത്രണം ചെയ്​ത ജെയ്​ശെ ഭീകരർ അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കണ്ടെത്തുന്നതിന് എൻ.‌ഐ‌.എ അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻെറ (എഫ്​.ബി.ഐ) സഹായം തേടുകയാണുണ്ടായത്​. ഇതിൽ നിന്നും സന്ദേശങ്ങൾ പാകിസ്​താനിലേക്കായിരുന്നെന്ന്​ കണ്ടെത്തി.

ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ശ്രീനഗർ വിമാനത്താവളത്തിലെ സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കാൻ റൗഫ് അസ്ഗർ ആൽവിയും അമർ ആൽവിയും ശ്രമിച്ചുവെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ എൻ.ഐ.എക്ക്​ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmirPulwama AttackJaish terroristNIA
Next Story