ജയ്ശെ തലവൻ മസൂദ് അസ്ഹറിന് അതീവ സുരക്ഷ; ബഹാവൽപൂരിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിെൻറ തലവൻ മസൂദ് അസ്ഹറിനെ കൂടുതൽ സുരക്ഷാസൗകര്യങ്ങൾ നൽകി ബഹാവൽപൂരി ലെ കോട്ട്ഗാനിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്.
പുൽവാമ ആക്രമണത്തെ തുടർന്നാണ് റാവൽപിണ്ടിയിലെ മിലിട്ടറി ഹോസ്പിറ്റലിലായിരുന്ന മസൂദിനെ അതീവ സുരക്ഷ നൽകി കോട്ട്ഗാനിയിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.
ഹിസ്ബുൾ നേതാവ് സയ്യിദ് സലാഹുദ്ദീനും മസൂദും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. ഇക്കാര്യത്തിെൻറ കൂടുതൽ വിവരങ്ങൾക്കായി രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്തുന്നുണ്ട്.
ഫെബ്രുവരി 14 ന് പുൽവാമയിൽ ജയ്ശെ മുഹമദ് ഭീകരൻ സി.ആർ.പി.എഫിെൻറ വാഹനവ്യൂഹത്തിന് നേരെ ചാവേർ ആക്രമണം നടത്തുേമ്പാൾ മസൂദ് അസ്ഹർ റാവൽപിണ്ടി മിലിറ്ററി ആശുപത്രിയിലായിരുന്നു.
ആക്രമണത്തിൽ ഇന്ത്യ മസൂദിെൻറ പങ്കിനെ കുറിച്ച് ആരോപണമുന്നയിച്ചെങ്കിലും പാകിസ്താൻ അത് നിഷേധിക്കുകയായിരുന്നു.
