അദാനി പദ്ധതിക്കായി മുറിച്ചുമാറ്റുന്നത് ആറു ലക്ഷം മരങ്ങൾ -ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കൽക്കരി ഖനന പദ്ധതി അതീവ പരിസ്ഥിതി ലോലമായ വനഭൂമിയെ തകർക്കുന്നതാണെന്നും ഇതിനായി ആറ് ലക്ഷത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
ഏകദേശം 7000 ഏക്കർ വരുന്ന ഈ പ്രദേശം വനങ്ങളുടെ സമൃദ്ധികൊണ്ടും ആനത്താരകളുടെ സാന്നിധ്യംകൊണ്ടും 2011ൽ ഖനനം പാടില്ലാത്ത ‘നോ-ഗോ’ മേഖലയായി നിശ്ചയിച്ചിട്ടുള്ളതാണെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.
പരിസ്ഥിതി പ്രവർത്തകർ ഈ അനുമതിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ഹരജി സമർപ്പിക്കാൻ വൈകി എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഏപ്രിലിൽ തള്ളിയിരുന്നു. കേസിന്റെ ഗുണദോഷങ്ങളിലേക്ക് കടക്കാതെയായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. പദ്ധതിയെ ചോദ്യം ചെയ്യാനുള്ള നിയമപരമായ വാതിലുകൾ ഇനിയും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

