അദാനിയുടെ മുംബൈ ഭൂമി ഇടപാട് ‘മോദാനി ലൂട്ട് യോജന’യെന്ന് ജയറാം രമേശ്; തീരദേശ നിയമത്തിന്റെ നഗ്നലംഘനമെന്ന്
text_fieldsന്യൂഡൽഹി: തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) നിയമം ലംഘിച്ച് മുംബൈയിലെ പ്രധാന കടൽത്തീര ഭൂമി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തിനെതിരെ കടുത്ത ആക്രമണവുമായി കോൺഗ്രസ്. സംഭവത്തെ ‘മോദാനി ലൂട്ട് യോജന’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, അദാനിയെ അനുകൂലിക്കുന്നതിനായി കേന്ദ്രം പാരിസ്ഥിതികവും നിയമപരവുമായ പ്രതിബദ്ധതകൾ നിരാകരിച്ചിരിക്കുകയാണെന്നും പറഞ്ഞു.
കർശനമായ വ്യവസ്ഥകളിൽ വാണിജ്യപരമോ പാർപ്പിട സംബന്ധമോ ആയ നിർമാണം നിരോധിച്ചിരിക്കുന്ന അറബിക്കടലിലെ ബാന്ദ്ര-വർളി സീ ലിങ്കിന് സമീപമുള്ള 24 ഏക്കർ പ്ലോട്ടിനെ ചുറ്റിപ്പറ്റിയാണ് വിവാദം. ഈ ഭൂമി സി.ആർ.ഇസഡ് നിയന്ത്രണങ്ങളിൽ പെടാത്തതിനാൽ വാണിജ്യ വികസനത്തിനായി പരിഗണിക്കാമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ പറഞ്ഞിരിക്കുകയാണ്. ഈ അവകാശവാദം വഞ്ചനയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
‘മോദാനി ലൂട്ട് യോജന’യിലെ ഏറ്റവും പുതിയ ഗഡുവെന്ന് ജയറാം രമേശ് ഇടപാടിനെ വിളിച്ചു. ഇന്ത്യയുടെ ഖജനാവിന് നഷ്ടമോ പരിസ്ഥിതിക്ക് നാശനഷ്ടമോ ഉണ്ടായാലും അദാനിയെ സമ്പന്നമാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഗ്രഹം തടസ്സമില്ലാതെ തുടരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
സി.ആർ.ഇസഡ് സംരക്ഷണ നിയമങ്ങളും പാരിസ്ഥിതിക അനുമതികളും വ്യക്തമായി ലംഘിച്ച് 24 ഏക്കർ വിസ്തൃതിയുള്ള വലിയതും വളരെ വിലപ്പെട്ടതുമായ പ്ലോട്ട് അദാനിക്ക് കൈമാറി. വാണിജ്യ ആവശ്യങ്ങൾക്കും പാർപ്പിട ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടില്ലെന്ന കർശന വ്യവസ്ഥയിലാണ് ഈ പ്ലോട്ട് കടലിൽ നിന്ന് തിരിച്ചെടുത്തത് -രമേശ് പറഞ്ഞു.
അദാനിയെ ഉൾക്കൊള്ളാൻ മോദി ഭരണകൂടം നിയമങ്ങളിൽ മാറ്റം വരുത്തിയെന്ന് കോൺഗ്രസ് എം.പി വർഷ ഏക്നാഥ് ഗെയ്ക്ക്‍വാദ് ആരോപിച്ചു. ‘അദാനിയുടെ കാര്യം വരുമ്പോൾ നിയമങ്ങളൊന്നുമില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അദാനി സർക്കാർ അവ പച്ചക്ക് മാറ്റുമെന്നും അവർ കുറിച്ചു.
അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാൻ രൂപകൽപന ചെയ്ത ഒരു പ്രക്രിയയിലൂടെ പൊതു ഉപയോഗത്തിനുള്ള ഭൂമി പണമാക്കുകയാണ്. കോൺഗ്രസിനു പുറമെ, ബാന്ദ്ര റിക്ലമേഷൻ ഏരിയ വോളന്റിയേഴ്സ് ഓർഗനൈസേഷൻ (ബ്രാവോ) ഭാരവാഹികളും ഈ ഭൂമി പണമാക്കുന്നത് നിയമവിരുദ്ധവും അധാർമികവും പൊതു താൽപര്യത്തിന് വിരുദ്ധവുമാണെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും, ഈ സർക്കാർ ടെൻഡറുമായി മുന്നോട്ടു പോയി. അദാനിക്ക് ഉറപ്പാക്കാൻ ഇഷ്ടാനുസൃതമായി തയ്യാറാക്കിയതാണ് അതെന്നും അവർ ‘എക്‌സി’ൽ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

