ജയ്പുർ സ്ഫോടന പരമ്പര: വധശിക്ഷക്ക് വിധിച്ച നാലുപേരെ കുറ്റവിമുക്തരാക്കിയ ഉത്തരവിന് സ്റ്റേയില്ല
text_fieldsന്യൂഡൽഹി: 2008ലെ ജയ്പുർ സ്ഫോടന പരമ്പര കേസിൽ വിചാരണ കോടതി വധശിക്ഷക്ക് വിധിച്ച നാലുപേരെ കുറ്റവിമുക്തരാക്കിയ രാജസ്ഥാൻ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കുറ്റവിമുക്തരാക്കിയവരെ കേൾക്കാതെ യാന്ത്രികമായി സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2008 മേയ് 13ന് ജയ്പുരിലെ മനക് ചൗക് ഖണ്ഡ, ചാന്ദ്പോൾ ഗേറ്റ്, ബഡി ചൗപഡ്, ഛോട്ടി ചൗപഡ്, ട്രിപ്പോളിയ ഗേറ്റ്, ജോഹ്രി ബസാർ, സംഗനേരി ഗേറ്റ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 71 പേർ കൊല്ലപ്പെടുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 29ന് രാജസ്ഥാൻ ഹൈകോടതിയിലെ ജസ്റ്റിസ് അഭയ് എസ്. ഓഖ, രാജേഷ് ബിൻഡാൽ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ കോടതിയുടെ വധശിക്ഷ ഉത്തരവ് റദ്ദാക്കുകയും കേസിലുൾപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇരകളുടെ കുടുംബങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്. നാലുപ്രതികളും പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും ജയിൽ മോചിതരായാൽ ദിവസവും രാവിലെ പത്തിനും 12നും ഇടയിൽ ജയ്പുരിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

