Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ​​യ്​​​പു​​രി​​ൽ...

ജ​​യ്​​​പു​​രി​​ൽ മ​​ല​​യാ​​ളി​​യു​​ടെ കൊ​​ല​​പാ​​ത​​കം: ഭാ​​ര്യ​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ അ​​റ​​സ്​​​റ്റി​​ൽ

text_fields
bookmark_border
ജ​​യ്​​​പു​​രി​​ൽ മ​​ല​​യാ​​ളി​​യു​​ടെ കൊ​​ല​​പാ​​ത​​കം: ഭാ​​ര്യ​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ അ​​റ​​സ്​​​റ്റി​​ൽ
cancel

ജ​​​യ്​​​​പു​​​ർ (രാ​​​ജ​​​സ്​​​​ഥാ​​​ൻ): പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​യാ​​​യ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​ർ അ​​​മി​​​ത്​ നാ​​​യ​​​രെ (28)​ ജ​​​യ്​​​​പു​​​രി​​​ൽ വെ​​​ടി​​​വെ​​​ച്ചു കൊ​​​ന്ന കേ​​​സി​​​ൽ ഭാ​​​ര്യ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ അ​​​റ​​​സ്​​​​റ്റി​​​ൽ. പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ണ്ണ​​​ടി മീ​​​ലാ​​​ന​​​ഴി​​​ക​​​ത്ത്​ വ​​​ട​​​ക്കേ​​​ക്ക​​​ര പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ പ​​​രേ​​​ത​​​നാ​​​യ സോ​​​മ​​​ൻ പി​​​ള്ള​​​യു​​​ടെ മ​​​ക​​​ൻ​ അ​​​മി​​​ത്​ നാ​​​യ​​​രെ ദു​​​ര​​​ഭി​​​മാ​​​ന​​​ഹ​​​ത്യ ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ഭാ​​​ര്യ​​​പി​​​താ​​​വ്​ ജീ​​​വ​​​ൻ റാം ​​​ചൗ​​​ധ​​​രി, മാ​​​താ​​​വ്​ ഭ​​​ഗ്​​​​വാ​​​നി ദേ​​​വി എ​​​ന്നി​​​വ​​​രും ​കൃ​​​ത്യം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ച്ച ഭ​​​ഗ്​​​​വാ​​​ന റാം ​​​എ​​​ന്ന​​​യാ​​​ളു​​​മാ​​​ണ്​ പി​​​ടി​​​യി​​​ലാ​​​യ​​​ത്. നാ​​​ലാ​​​മ​​​ത്തേ​​​യാ​​​ളു​​​ടെ വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. 

ക​​​രാ​​​റു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന സോ​​​മ​​​ൻ പി​​​ള്ള​​​യു​​​ടെ കു​​​ടും​​​ബം 40 വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ജ​​​യ്​​​​പു​​​രി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി​​​യി​​​ട്ട്. ജ​​​യ്​​​​പു​​​ർ സ്വ​​​ദേ​​​ശി​​​നി മ​​​മ​​​ത ചൗ​​​ധ​​​രി​​​യെ അ​​​മി​​​ത്​ നാ​​​യ​​​ർ പ്ര​​​ണ​​​യി​​​ക്കു​​​ക​​​യും ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​മ്പ്​ കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ​​​വെ​​​ച്ച്​​ വി​​​വാ​​​ഹം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്​​​​തി​​​രു​​​ന്നു. മ​​​മ​​​ത​​​യു​​​ടെ വീ​​​ട്ടു​​​കാ​​​രു​​​ടെ ശ​​​ക്​​​​ത​​​മാ​​​യ എ​​​തി​​​ർ​​​പ്പ്​ അ​​​വ​​​ഗ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം. ബ​​​ന്ധം വേ​​​​ർ​​​പെ​​​ടു​​​ത്താ​​​ൻ മ​​​മ​​​ത​​​യു​​​ടെ കു​​​ടും​​​ബം നി​​​ര​​​ന്ത​​​രം ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും സാ​​​ധി​​​ച്ചി​​​ല്ല.

ഇൗ​​​യി​​​ടെ മ​​​മ​​​ത ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്ന്​ അ​​​റി​​​ഞ്ഞ​​​തോ​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ കൂ​​​ടു​​​ത​​​ൽ രോ​​​ഷാ​​​കു​​​ല​​​രാ​​​വു​​​ക​​​യും അ​​​മി​​​ത്​ നാ​​​യ​​​രെ വ​​​ധി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ്​ ജ​​​ഗ​​​ദം​​​ബ വി​​​ഹാ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ർ​​​ണി​​​വി​​​ഹാ​​​റി​​​ലെ വീ​​​ട്ടി​​​​ലെ​​​ത്തി മേ​​​യ്​ 17ന്​ ​​​കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​ത്. അ​​​ന്നു​​​രാ​​​വി​​​ലെ മ​​​മ​​​ത​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ര​​​ണ്ടു യു​​​വാ​​​ക്ക​​​ളും സൗ​​​ഹൃ​​​ദ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​മെ​​​ന്ന മ​​​ട്ടി​​​ൽ എ​​​ത്തു​​​ക​​​യും അ​​​മി​​​ത്​ നാ​​​യ​​​രെ യു​​​വാ​​​ക്ക​​​ളി​​​ലൊ​​​രാ​​​ൾ നാ​​​ട​​​ൻ പി​​​സ്​​​​റ്റ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച്​ വെ​​​ടി​​​വെ​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jaipur malayalee murder case
News Summary - jaipur malayalee murder case
Next Story