Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ ശുചിത്വ...

ഇന്ത്യയിലെ ശുചിത്വ റെയിൽവേ സ്​റ്റേഷനുകൾ; സർവേഫലം പുറത്ത്​

text_fields
bookmark_border
clean-stations
cancel

ന്യൂഡൽഹി: രാജ്യത്തെ ശുചിത്വമുള്ള റെയിൽവേ സ്​റ്റേഷൻ കണ്ടെത്താനുള്ള സർവേയിൽ മുന്നിലെത്തി രാജസ്ഥാനിലെ സ്​റ്റേഷനുകൾ. ജയ്​പൂർ, ജോധ്​പൂർ, ദുർഗാപുർ എന്നീ സ്​റ്റേഷനുകളാണ്​ ഇന്ത്യയിൽ ശുചിത്വത്തിൽ മുന്നിലുള്ളത്​​.

720 സ്​റ്റേഷനുകളാണ്​ പഠനത്തിനായി തെരഞ്ഞെടുത്തത്​. അന്ദേരി, വിഹാർ, നയ്​ഗോൺ തുടങ്ങിയ സബർബൻ സ്​റ്റേഷനുകളും ശുചിത്വത്തി​​​െൻറ കാര്യത്തിൽ മുന്നിലാണ്​. 109 സബർബൻ സ്​റ്റേഷനുകളുടെ പട്ടികയിൽ നിന്നാണ് ഈ സ്​റ്റേഷനുകൾ ആദ്യ മൂന്ന്​ സ്ഥാനങ്ങളിൽ എത്തിയത്​.

ശുചിത്വത്തി​​​െൻറ കാര്യത്തിൽ നോർത്ത്​ വെസ്​റ്റേൺ റെയിൽവേ, സൗത്ത്​ ഈസ്​റ്റ്​​ സെൻട്രൽ റെയിൽവേ, ഈസ്​റ്റ്​ സെൻട്രൽ റെയിൽവേ എന്നീ സോണുകളാണ്​ മുന്നിലുള്ളത്​.

റെയിൽവേ സ്​റ്റേഷൻ റാങ്കിങ്​: കോഴിക്കോട്​ മുന്നിൽ

തൃ​ശൂ​ർ: ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള എ​ൻ.​എ​സ്.​ജി -ര​ണ്ട്​ (നോ​ൺ സ​ബ​ർ​ബ​ൻ ഗ്രൂ​പ്പ്) റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ കോ​ഴി​​ക്കോ​ട്​ റെ​യി​ൽ​േ​വ സ്​​റ്റേ​ഷ​ന്​ ഒ​ന്നാം റാ​ങ്ക്. 11 റെ​യി​ൽ​േ​വ സ്​​റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന എ​ൻ.​എ​സ്.​ജി-​ര​ണ്ട്​ ഗ്രൂ​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​നാ​ണ്​ ര​ണ്ടാം റാ​ങ്ക്. തൃ​ശൂ​രി​ന്​ അ​ഞ്ചാം റാ​ങ്കും എ​റ​ണാ​കു​ള​ത്തി​ന്​ 10ാം റാ​ങ്കു​മാ​ണ്.

കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​ൻ, മ​ധു​ര ജ​ങ്​​ഷ​ൻ എ​ന്നി​വ​ക്കാ​ണ്​ യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും റാ​ങ്ക്. കാ​ട്​​പാ​ഡി, തി​രു​വ​ള്ളൂ​ർ, ആ​ർ​ക്കോ​ണം ജ​ങ്​​ഷ​ൻ, ആ​വ​ടി എ​ന്നി​വ ആ​റ്​ മു​ത​ൽ 10 വ​രെ റാ​ങ്കി​ലും ചെ​ങ്ക​ൽ​പെ​ട്ട്​ ജ​ങ്​​ഷ​ൻ 11ാം റാ​ങ്കി​ലു​മാ​ണ്. അ​ഖി​ലേ​ന്ത്യ റാ​ങ്കി​ങി​ൽ കേ​ര​ള​ത്തി​ലെ സ്​​റ്റേ​ഷ​നു​ക​ൾ പി​ന്നി​ലാ​ണ്. കോ​ഴി​ക്കോ​ട്​ -125, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ -174, തൃ​ശൂ​ർ- 352, എ​റ​ണാ​കു​ളം -510 എ​ന്നി​ങ്ങ​നെ​യാ​ണ്​ റാ​ങ്കി​ങ്. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ തൃ​ശൂ​രി​ന്​ ര​ണ്ടാം റാ​ങ്കു​ണ്ട്.

മു​മ്പ്​ എ-​വ​ൺ, എ-​ടു എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്​​റ്റേ​ഷ​നു​ക​ളെ റാ​ങ്ക്​ ചെ​യ്​​തി​രു​ന്ന​ത്. റാ​ങ്കി​ങ്​ ജോ​ലി പു​റം ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ ശേ​ഷം എ​ൻ.​എ​സ്.​ജി ആ​ക്കി. എ​ൻ.​എ​സ്.​ജി ഒ​ന്നി​ൽ ദ​ക്ഷി​ണ റെ​യി​ൽ​േ​വ​യി​ൽ ചെ​ന്നൈ സെ​ൻ​ട്ര​ൽ, ചെ​െ​ന്നെ എ​ഗ്​​മോ​ർ, താം​ബ​രം എ​ന്നീ സ്​​റ്റേ​ഷ​നു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. എ​ൻ.​എ​സ്.​ജി-​ര​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ന്ന നാ​ല്​ സ്​​റ്റേ​ഷ​നു​ക​ൾ ഒ​ഴി​ച്ചാ​ൽ കേ​ര​ള​ത്തി​ലെ മ​റ്റ്​ റെ​യി​ൽ​േ​വ സ്​​റ്റേ​ഷ​നു​ക​ളെ​ല്ലാം എ​ൻ.​എ​സ്.​ജി-​മൂ​ന്ന്​ ഗ​ണ​ത്തി​ലാ​ണ്.
നേ​ര​ത്തെ വ​രു​മാ​നം മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി നി​ശ്ച​യി​ച്ചി​രു​ന്ന റാ​ങ്കി​ങ്​​ ഇ​പ്പോ​ൾ വ​രു​മാ​ന​ത്തി​ന്​ പു​റ​മെ സ്​​റ്റേ​ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwayindia newsRailway station clean
News Summary - Jaipur, Jodhpur, Durgapura cleanest stations-India news
Next Story