Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിഞ്ചു മകളെയും നൂറു...

പിഞ്ചു മകളെയും നൂറു കോടി വരുന്ന സ്വത്തും ഉപേക്ഷിച്ച്​ ദമ്പതികൾ സന്യാസത്തിന്​

text_fields
bookmark_border
Jain-Couple
cancel

ഭോപാൽ: മധ്യപ്രദേശിൽ നിന്നുള്ള ​െജെന ദമ്പതിമാർ മൂന്നു വയസുകാരിയായ മകളെയും 100കോടിയോളം മൂല്യം മതിക്കുന്ന സ്വത്തുക്കളും ഉപേക്ഷിച്ച്​ സന്യസിക്കുന്നു. 

സുമിത്​ റാ​ത്തോഡ്​ (35), ഭാര്യ അനാമിക (34) എന്നിവരാണ്​ സന്യാസത്തി​​െൻറ ആദ്യപടിയായ ദീക്ഷ സ്വീകരിക്കാൻ തയാറെടുക്കുന്നത്​. സെപ്​തംബർ 23ന്​ ഗുജറാത്തിലെ സൂറത്തിൽ ജൈന ആചാര്യൻ രാംലാൽ മഹാരാജിൽ നിന്ന്​ ദീക്ഷ സ്വീകരിക്കും. 

പാരമ്പര്യമായി രാഷ്​ട്രീയക്കാരും വ്യാപാരികളുമാണ്​ ദമ്പതികളുടെ കുടംബം. ദമ്പതികളുടെ മകൾ മൂന്നു വയസുകാരി ഇഭ്യയെ അനാമികയു​െട പിതാവ്​ അശോക്​ ചണ്ഡാലിയ പരിരക്ഷിക്കുമെന്ന്​ അറിയിച്ചു. ഒരാളു​െടയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ലെന്ന്​ അനാമികയുടെ പിതാവ്​ പറഞ്ഞു. തങ്ങൾ ഇൗ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ ഇത്രപെ​െട്ടന്ന്​ ഉണ്ടാകുമെന്ന്​ കരുതിയിരുന്നില്ലെനും സുമിതി​​െൻറ പിതാവും വ്യാപാരിയുമായ രാജേന്ദ്ര സിങ്​ റാത്തോഡ്​ പറഞ്ഞു. 

നാലു വർഷം മുമ്പ്​ വിവാഹിതരായ ദമ്പതികൾ കുഞ്ഞിന്​​ എട്ടുമാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ സന്യാസം സ്വീകരിക്കാൻ ​ആഗ്രഹമുണ്ടെന്ന്​  പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം അകന്നു താമസിക്കുകയായിരുന്നു ഇരുവും.ഇനി ദീക്ഷ സ്വീകരിക്കും വരെ ഇരുവരും മൗനവ്രതത്തിലായിരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJain CoupleMonkhoodrenounce the worldDeeksha
News Summary - Jain couple to leave 3-yr-old daughter, Rs 100-cr property for monkhood – India News
Next Story