Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ല്യ​ക്കെ​തി​രാ​യ...

മ​ല്യ​ക്കെ​തി​രാ​യ ലുക്ക്​ ഒൗട്ട്​ നോട്ടീസിലും തിരിമറി

text_fields
bookmark_border
Mallya-and-Jaitely
cancel

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക കു​റ്റ​വാ​ളി വി​ജ​യ്​ മ​ല്യ​ക്കെ​തി​രാ​യ ലു​ക്ക്​ ഒൗ​ട്ട്​ നോ​ട്ടീ​സി​ൽ ഇ​ള​വു​വ​രു​ത്തി​യ സി.​ബി.​െ​എ ന​ട​പ​ടി​യും ചോ​ദ്യ​ചി​ഹ്ന​മാ​യി. ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ട്യം ന​ൽ​കി​യ പ​രാ​തി മു​ൻ​നി​ർ​ത്തി​യാ​ണ്​ മ​ല്യ​ക്കെ​തി​രെ സി.​ബി.​െ​എ ലു​ക്ക്​ ഒൗ​ട്ട്​ നോ​ട്ടീ​സ്​ ഇ​റ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ണ്ടാ​ൽ മ​ല്യ​യെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​തി​ലെ നി​ർ​ദേ​ശം. രാ​ജ്യം വി​ട്ടു​പോ​കു​ന്ന​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണി​ത്.

എ​ന്നാ​ൽ, മ​ല്യ ല​ണ്ട​നി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തി​നു മൂ​ന്നു മാ​സം മു​മ്പ്​ വ്യ​വ​സ്​​ഥ സി.​ബി.​െ​എ ഇ​ള​വു​ചെ​യ്​​തു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ണ്ടാ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​താ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ഇ​ള​വ്. വി​ദേ​ശ​യാ​ത്ര ത​ട​യേ​ണ്ട​തി​ല്ല. മ​ല്യ​യെ വി​ശ്വ​സി​ക്കാ​മെ​ന്നു ക​ണ്ട​പ്പോ​ഴാ​ണ്​ രാ​ജ്യ​സ​ഭ എം.​പി​യെ​ന്ന നി​ല​യി​ൽ ഇൗ ​ഇ​ള​വു വ​രു​ത്തി​യ​തെ​ന്നാ​ണ്​ സി.​ബി.​െ​എ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. മ​ല്യ പ​ല​വ​ട്ടം വി​ദേ​ശ​ത്തു​പോ​വു​ക​യും മ​ട​ങ്ങി​വ​രു​ക​യും ചെ​യ്​​തി​രു​ന്നു.

വാ​യ്​​പാ കു​ടി​ശ്ശി​ക​യു​ടെ പേ​രി​ൽ രാ​ജ്യം​വി​ട്ടു ക​ട​ന്നു​ക​ള​യി​ല്ലെ​ന്നാ​യി​രു​ന്നു വി​ശ്വാ​സം. സി.​ബി.​െ​എ​യു​ടെ ഇൗ ​വി​ശ്വാ​സ​ത്തി​നു പി​ന്നി​ൽ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ ആ​രോ​പ​ണം. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, ബി.​ജെ.​പി എം.​പി സു​ബ്ര​ഹ്​​മ​ണ്യ​ൻ സ്വാ​മി, പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ എ​ന്നി​വ​ർ ലു​ക്ക്​ ഒൗ​ട്ട്​ നോ​ട്ടീ​സി​ലെ തി​രി​മ​റി ചോ​ദ്യം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyalook out noticearun jaitelymalayalam newsSubrahmanian Swami
News Summary - Jailtely Watered Look Out Notice to Mallya, Subramanian Swamy - India News
Next Story