Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിലിലടച്ച കശ്മീർ...

ജയിലിലടച്ച കശ്മീർ വിഘടനവാദി നേതാവ് ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
altaf shah
cancel

ന്യൂ​ഡ​ൽ​ഹി: തി​ഹാ​ർ ജ​യി​ലി​ലാ​യി​രു​ന്ന ക​ശ്മീ​രി വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​ൽ​താ​ഫ് ഷാ (66) ​ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി ആ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യു​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലാ​യി​രു​ന്നു (എ​യിം​സ്) മ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​​ന്റെ മ​ക​ൾ റു​വ ഷാ ​ട്വീ​റ്റ്ചെ​യ്തു.

വൃ​ക്ക​ക്ക് അ​ർ​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന അ​ൽ​താ​ഫ് ഷാ​യെ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി 'എ​യിം​സി'​ലേ​ക്ക് മാ​റ്റി​യ​ത്. തീ​വ്ര​വാ​ദി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന കേ​സി​ൽ 2018ലാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) മ​റ്റ് നേ​താ​ക്ക​ളോ​ടൊ​പ്പം അ​ൽ​താ​ഫ് ഷാ​യെ അ​റ​സ്റ്റ്ചെ​യ്ത​ത്.

മ​ക​ളെ​യോ മ​ക​നെ​യോ ഒ​രു മ​ണി​ക്കൂ​ർ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. രോ​ഗ​ബാ​ധി​ത​നാ​യ പി​താ​വി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​ക​ൾ റു​വ ഷാ ​ആ​റു മാ​സ​ത്താ​ള​മാ​യി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്തും അ​യ​ച്ചു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കും ക​ത്ത​യ​ച്ചി​രു​ന്നു. ഹു​ർ​റി​യ​ത്ത് ചെ​യ​ർ​മാ​ൻ പ​രേ​ത​നാ​യ സ​യ്യി​ദ് അ​ലി ഷാ ​ഗീ​ലാ​നി​​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും മ​ക​ളു​ടെ ഭ​ർ​ത്താ​വു​മാ​ണ് അ​ൽ​താ​ഫ് ഷാ. ​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2021 ഒ​ക്ടോ​ബ​റി​ൽ അ​ൽ​താ​ഫ് ഷാ​യു​ടെ മ​ക​​ൻ അ​നീ​സു​ൽ ഇ​സ്‍ലാ​മി​നെ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmiri separatistAltaf Shah
News Summary - Jailed Kashmiri separatist leader dies in hospital
Next Story