Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊലക്കേസിൽ​ 14 വർഷം...

കൊലക്കേസിൽ​ 14 വർഷം ജയിലിൽ; സ്വപ്​നം നിറവേറ്റി ഡോക്​ടറായി സുഭാഷ്​ പാട്ടീൽ

text_fields
bookmark_border
subhash-pattil.jpg
cancel

ബംഗളൂരു: കൊലക്കുറ്റത്തിന്​ ശിക്ഷിക്കപ്പെട്ട്​ 14 വർഷം ജയിലഴിക്കു​ള്ളിലായെങ്കിലും ഒരു ഡോക്​ടറാവാനുള്ള കുട ്ടിക്കാലം മുതലുള്ള സ്വപ്​നം ഉപേക്ഷിക്കാൻ സുഭാഷ്​ പാട്ടീൽ തയാറല്ലായിരുന്നു. നീണ്ട 14 വർഷം ജയിലിൽ ചെലവഴിക്കേണ്ടി വന്നെങ്കിലും കർണാടക കലബുറാഗിയിലെ അഫ്​സൽപുര സ്വദേശി സുഭാഷ്​ പാട്ടീൽ ശിക്ഷ കഴിഞ്ഞ്​ പുറത്തെത്തിയ ശേഷം സ്വപ്​നത്തിലേക്ക്​ നടന്നടുക്കുകയായിരുന്നു.

1997ലാണ്​ സുഭാഷ്​ പാട്ടീൽ എം.ബി.ബി.എസിന്​ ചേർന്നത്​. എന്നാൽ 2002ൽ അവസാന വർഷ എം.ബി.ബി.എസ്​ ചെയ്​തുകൊണ്ടിരിക്കെ കൊലക്കേസിൽ അകപ്പെട്ട് അറസ്​റ്റിലായി. 2006ൽ​ ജീവപര്യന്തം തടവിന്​ ശിക്ഷിക്കപ്പെട്ടു. പിന്നീട്​ ജയിൽ ഒ.പി വിഭാഗത്തിൽ ​േജാലി ചെയ്​തു.

തുടർന്ന്​ നല്ല നടപ്പ്​ പരിഗണിച്ച്​ 2016ലെ സ്വാതന്ത്ര്യ ദിനത്തിൽ ജയിലിൽ നിന്ന്​ പുറത്തിറങ്ങി. അങ്ങനെ 2019ൽ എം.ബി.ബി.എസ്​ വിജയകരമായി പൂർത്തിയാക്കുകയായിര​ുന്നു ഈ നാൽപതുകാരൻ. ഈ മാസം ആദ്യത്തോടെ കോഴ്​സി​​െൻറ ഭാഗമായ നിർബന്ധിത ഇ​േൻറൺഷിപ്പ്​ കൂടി ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctormalayalam newsindia newsjailedMurder Cases
News Summary - jailed for 14 years in murder case karnataka man fulfills dream of becoming doctor -india news
Next Story