അഴിമതി തടയാൻ ഉദ്യോഗസ്ഥർക്ക് ‘ജയിൽ ടൂറിസം’
text_fieldsലഖ്നോ: സർക്കാർ ഉദ്യോഗസ്ഥരിലെ അഴിമതിയും കൈക്കൂലിയും തടയാൻ പുതിയ തന്ത്രവുമായി ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലാ മജിസ്ട്രേറ്റ്. തടവുകാർ അനുഭവിക്കുന്ന ദുരനുഭവങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കിയാണ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്രകുമാർ വേറിട്ട തന്ത്രം ആവിഷ്കരിച്ചത്.
അഴിമതിക്കുറ്റത്തിനടക്കം ജയിൽശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ അവസ്ഥകണ്ട് ഭയന്ന് ഉദ്യോഗസ്ഥർ അഴിമതിയിൽനിന്ന് പിന്തിരിയുമെന്നാണ് ഇദ്ദേഹത്തിെൻറ വിശ്വാസം. ഇൗ അഴിമതിവിരുദ്ധ പദ്ധതിക്ക് ‘ജയിൽ ടൂറിസം’ എന്ന് പേരും നൽകി. ഇതിെൻറ ഭാഗമായി 576 ഉദ്യോഗസ്ഥരെ രവീന്ദ്രകുമാർ ഫാറൂഖാബാദിലെ സെൻട്രൽ ജയിൽ സന്ദർശിക്കാനയച്ചു.
ഇതിൽ റവന്യൂ വകുപ്പിലെയും പഞ്ചായത്ത് ഒാഫിസുകളിലെയും ഉദ്യോഗസ്ഥരുണ്ട്. റേഷൻകട ഉടമകളും കൂട്ടത്തിലുണ്ടായിരുന്നു. അഴിമതി തടയാനുള്ള മികച്ച ഉപായം ഉദ്യോഗസ്ഥരിൽ അതിെൻറ പരിണിത ഫലങ്ങളെകുറിച്ച് ഭയമുണ്ടാക്കലാണെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
