Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്ലിം പള്ളിക്കുള്ളിൽ ജയ്ശ്രീറാം വിളിച്ചാൽ എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡല്‍ഹി: മുസ്ലിം പള്ളിയുടെ അകത്ത് നിന്ന് ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഏങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് സുപ്രീംകോടതി. പള്ളിക്കുള്ളിൽ നിന്ന് ജയ്ശ്രീറാം വിളിച്ചെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരായ നടപടികള്‍ റദ്ദാക്കിയ കര്‍ണാടക ഹൈകോടതി ഉത്തവിനെ ചോദ്യം ചെയ്ത് ഹെയ്ദര്‍ അലി എന്നയാൾ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ പങ്കജ് മിത്തലും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.

അവര്‍ ഒരു പ്രത്യേക മതത്തിന്റെ പേരോ അതുമായി ബന്ധപ്പെട്ട വാക്യമോ പറഞ്ഞു. അതെങ്ങനെയാണ് കുറ്റമായി മാറുന്നത്. പള്ളിയുടെ അകത്ത് കയറി മുദ്രാവാക്യം വിളിച്ചതായി ആരോപിക്കുന്ന ആളുകളെ എങ്ങനെ തിരിച്ചറിഞ്ഞുവെന്നും ബെഞ്ച് ചോദിച്ചു. എല്ലാ ദൃശ്യങ്ങളും സി.സി.ടി.വിയിൽ ഉണ്ടെന്ന് നിങ്ങൾ പറയുന്നു. പള്ളിയുടെ അകത്തേക്ക് വന്ന വ്യക്തികളെ ആരാണ് തിരിച്ചറിഞ്ഞത്. എഫ്‌.ഐ.ആര്‍ കുറ്റകൃത്യങ്ങളുടെ വിജ്ഞാന കോശമല്ലെന്നും കോടതി വ്യക്തമാക്കി. ഹരജി വീണ്ടും പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.

സെപ്തംബര്‍ 24നായിരുന്നു സംഭവം. അജ്ഞാതരായ ചില ആളുകൾ പള്ളിയില്‍ കയറി ജയ്ശ്രീറാം വിളിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ആരെങ്കിലും ജയ്ശ്രീറാം എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും മതവിഭാഗത്തിന്റെ മതവികാരം എങ്ങനെ വ്രണപ്പെടുമെന്നാണ് കർണാടക ഹൈകോടതി ചോദിച്ചത്. കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ രണ്ട് പേരെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു. നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാന നിലയെ ബാധിക്കില്ലെന്നും ഹൈകോടതി വ്യക്തമാക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jai-shri-ram-inside-mosque-how-shouting-a-religious-phrase-an-offence-asks-supreme-court
Next Story