ജയ്ശ്രീറാം കൊലവിളിയാക്കി ബിഹാറിൽ ആക്രമണം
text_fieldsന്യൂഡൽഹി: ന്യൂഡൽഹി: ജയ് ശ്രീരാം വിളി കൊലവിളിയാക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് 49 പ്രമുഖർക്കെതിരെ രാജ്യേദ്രാഹക്കുറ്റത്തിന് കേസെടുത്ത ബിഹാറിൽ ജയ് ശ്രീരാം വിളിച്ച് കൊലക്കേസ് പ്രതിയെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നതിെൻറ വിഡിയോ വൈറലായി. ബിഹാറിലെ കൈമൂർ ജില്ലയിലെ ഭാഭുവയിലാണ് പൊലീസിെൻറ സാന്നിധ്യത്തിൽ ജനക്കൂട്ടം നോക്കിനിൽക്കെ അതിക്രൂരമായി മർദിച്ച് അവശനാക്കിയ യുവാവിെൻറ നെഞ്ചത്ത് കയറി ജയ് ശ്രീരാം വിളിച്ചത്.
ആക്രമണത്തിനിരയായ, ഭാഭുവയിലെ കൗൺസിലറുടെ മകൻകൂടിയായ ശാഹിദിനെ കൈമൂർ സദർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഭാഭുവയിലെ ബജ്റംഗ്ദളുകാൻ മാധവ് സിങ്ങുമായുണ്ടായ അടിപിടിക്കിടെ ശാഹിദ് വെടിയുതിർത്തിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാധവ് സിങ് മരിച്ചതോടെയാണ് ജയ് ശ്രീരാം വിളികളുമായി എത്തിയ സംഘം ശാഹിദിനെ നടുറോഡിൽ വളഞ്ഞിട്ട് ആക്രമിച്ചത്. പൊലീസുകാരടക്കം നുേറാളം പേർ കൂടിനിൽക്കുന്നതിനിടെ നടുറോഡിൽവെച്ചാണ് യുവാവിനെ തല്ലിയും തലക്കിടിച്ചും നെഞ്ചത്ത് ചവിട്ടിയും സംഘം അഴിഞ്ഞാടിയത്. ജീവച്ഛവമായ യുവാവിെൻറ നെഞ്ചത്ത് കയറി ഒരാൾ ‘ജയ് ശ്രീരാം’ വിളിക്കുേമ്പാൾ ചുറ്റുമുള്ള കുട്ടികളടക്കമുള്ളവർ അതേറ്റുവിളിക്കുന്നത് വിഡിയോയിൽ കാണാം.
