Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''ബുൾഡോസർ ഇറക്കിയത്​...

''ബുൾഡോസർ ഇറക്കിയത്​ മുസ്​ലിംകളെ ലക്ഷ്യമിട്ട്​''; സുപ്രീംകോടതിയോട്​ കപിൽ സിബലും ദുഷ്യന്ത്​ ദ​വെയും

text_fields
bookmark_border
jahangirpuri violence, Kapil Sibal, dushyant dave
cancel
Listen to this Article

ന്യൂഡൽഹി: മധ്യപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലുമടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനധികൃത കൈയേറ്റങ്ങളുടെ പേരിൽ ബു​ൾഡോസറുകൾ ഇറക്കുന്നത്​ മുസ്​ലിംകളെ ലക്ഷ്യമിട്ടാണെന്ന്​ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്​ ​വേണ്ടി ഹാജരായ ദുഷ്യന്ത്​ ദവെയും കപിൽ സിബലും സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.

ലക്ഷക്കണക്കിനാളുകൾ ജീവിക്കുന്ന 731 അനധികൃത കോളനികൾ ഡൽഹിയിലുണ്ടായിട്ടും ഇടിച്ചുപൊളിക്കാൻ ഒരു കോളനി മാത്രം തെരഞ്ഞെടുക്കുന്നതിന്​ കാരണം ഒരു സമുദായമാണെന്ന്​ ദവെ വാദിച്ചു. വിഷയം ജഹാംഗീർപുരിയിൽ പരിമിതമായതല്ലെന്നും ദേശീയ പ്രാധാന്യമുള്ളതാണെന്നും ദവെ വാദിച്ചപ്പോൾ എന്താണ്​ ദേശീയ പ്രാധാന്യമെന്ന്​ കോടതി തിരിച്ചുചോദിച്ചു. എല്ലാ കലാപ ബാധിത സ്ഥലങ്ങളിലും ഇതാണ്​ സ്ഥിതി. 1984ലും 2002ലും സംഭവിക്കാത്തതാണിത്​. അല്ലെങ്കിൽ എന്തുകൊണ്ടാണ്​ പെട്ടെന്ന്​ ഡൽഹിയിലൊരു കൈയേറ്റ പ്രശ്നം? സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെ മാത്രം ലക്ഷ്യമിടുന്നത്​ രാജ്യത്തിന്‍റെ സാമൂഹിക ചട്ടക്കൂടിനെ തകർക്കും. ഇത്​ അനുവദിച്ചാൽ പിന്നെ രാജ്യത്ത്​ നിയമവാഴ്ച ഉണ്ടാവില്ല.

ഗോൾഫ്​ ലിങ്കിലെയും സൈനിക്​ ഫാംസിലെയും അനധികൃത നിർമാണങ്ങൾ തൊടാൻ തയാറല്ലാത്ത നിങ്ങൾ ജഹാംഗീർപുരിയിലെ പാവങ്ങളെയാണ്​ ലക്ഷ്യമിടുന്നത്​. സമ്പന്നരുടെയും പ്രമാണിമാരുടെയും അനധികൃത നിർമാണങ്ങൾ തടയാതെ പാവങ്ങളുടെ വസ്തുക്കളെ മാത്രം ലക്ഷ്യമിടുന്നത്​ കാപട്യമാണ്. അനധികൃത നിർമാണത്തിനെതിരെ വല്ലതും ചെയ്യണമെങ്കിൽ ഡൽഹി സൈനിക്​ ഫാംസിലേക്കും ഗോൾഫ്​ ലിങ്ക്സിലേക്കും​ പോകൂ. അവിടെ രണ്ടിലൊരു വീട്​ കൈയേറ്റമാണ്​. എന്നാൽ അതൊന്നും തെടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. പാവങ്ങളെ മാത്രമേ​ ലക്ഷ്യമിടുന്നുള്ളൂ.

ഹനുമാൻ ജയന്തി ഘോഷയാത്ര സംഘർഷത്തിൽ കലാശിച്ചശേഷം കലാപകാരികളുടെ സ്വത്തുക്കൾക്ക്​ മേൽ ബുൾഡോസറുകൾ കയറ്റണമെന്ന്​ വടക്കൻ ഡൽഹി മുനിസിപ്പൽ കേർപറേഷൻ കൗൺസിലർക്ക്​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ ആദേശ്​ ഗുപ്ത കത്തയച്ചു. ബി.ജെ.പി പ്രസിഡന്‍റ്​ ഒരു മുനിസിപ്പൽ കമീഷണർക്ക്​ ഇടിച്ചുപൊളിക്കാൻ കത്തെഴുതുന്നത്​ എങ്ങിനെയാണ്​? എന്നിട്ട് അവരത്​ തകർക്കുന്നതെങ്ങിനെയാണ്​? പൊലീസും കോർപ​റേഷനും ഭരണഘടനക്ക്​ അനുസൃതമായാണ്​ പ്രവർത്തിക്കേണ്ടത്​. ബി.ജെ.പി നേതാവിന്​ അനുസരിച്ചല്ല. ഇത്​ ബി.ജെ.പി പ്രസിഡന്‍റിന്‍റെ ആഗ്രഹ പ്രകടനമല്ലേ എന്ന്​ ജസ്റ്റിസ്​ നാഗേശ്വരറാവു ചോദിച്ചപ്പോൾ അയാളുടെ ആഗ്രഹം കൽപനയായി മാറിയെന്ന്​ ദവെ മറുപടി നൽകി.

കൈയേറ്റങ്ങളെ മുസ്​ലിംകളുമായി ബന്ധപ്പെടുത്തുകയാണെന്നും അതാണ്​ പ്രശ്നത്തിന്‍റെ മർമമെന്നും കപിൽ സിബൽ വാദിച്ചു. മധ്യപ്രദേശ്​, ഗുജറാത്ത്​ എന്നിവിടങ്ങളിൽ രാമനവമി യാത്ര നടന്നു. തുടർന്നുണ്ടായ സംഭവങ്ങളുടെ പേരിൽ ഒരു വിഭാഗത്തിന്‍റെ മാത്രം വീടുകൾ മാത്രം തകർത്തു. അവർ മാത്രം അറസ്റ്റ്​ ചെയ്യപ്പെട്ടു. ഇരകളാക്കപ്പെട്ടു. ആരുടെയൊക്കെ വീടുകൾ തകർക്കമെന്ന്​ ആരാണ്​ തീരുമാനിക്കുന്നത്​? എന്തു സംഭവിക്കണമെന്നും സംഭവിക്കരുതെന്നും രാഷ്ട്രീയാധികാരമാണ്​ തീരുമാനിക്കുന്നത്​. അതാണ്​ ജംഇയ്യത്തുൽ ഉലമയുടെ ഹരജിയിൽ പ്രതിഫലിച്ചിരിക്കുന്നത്​. ജഹാംഗീർ പുരിയിൽ ഹിന്ദുക്കളുടെ സ്വത്തുക്കൾ പൊളിച്ചിട്ടി​​​ല്ലേ എന്ന്​ ജസ്റ്റിസ്​ നാഗേശ്വര റാവു തിരിച്ചുചോദിച്ചപ്പോൾ കൈ​യേറ്റങ്ങൾ സമുദായവുമായി കൂട്ടിക്കെട്ടരുതെന്ന്​​ സിബൽ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil Sibaldushyant davejahangirpuri violence
News Summary - jahangirpuri violence: Bulldozer aimed at Muslims; Kapil Sibal and dushyant dave to the Supreme Court
Next Story