ശാഹീൻ ബാഗിൽ ഇനി ജഹാൻ വരില്ല; നോവിനൊപ്പം നാസിയ വീണ്ടും
text_fieldsന്യൂഡൽഹി: കവിളിൽ ത്രിവർണം ചാർത്തിയ ആ കൈക്കുഞ്ഞ് എല്ലാവരുടെയും ഓമനയായിരുന്നു. ന ാലുമാസം മാത്രം പ്രായമുള്ള മുഹമ്മദ് ജഹാൻ ശാഹീൻ ബാഗിലെ സമരപ്പന്തലിലെത്തുേമ്പാൾ അ വനെ എടുക്കാൻ ആളുകൾ തിരക്കുകൂട്ടുമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരാ യ പ്രതിഷേധങ്ങളുടെ വീറുറ്റ ഇടമായി ഇതിനകം ദേശീയ ശ്രദ്ധയാകർഷിച്ച ശാഹീൻ ബാഗിലെ വല ിയ ആകർഷണമായിരുന്നു അവൻ. അതിശൈത്യത്തിെൻറ മരവിപ്പിനിടയിലും മാതാപിതാക്കളായ മുഹമ്മദ് ആരിഫിനും നാസിയക്കുമൊപ്പം കമ്പിളിക്കുപ്പായമിട്ട് ആ കുരുന്ന് ഇനിയൊരിക്കലും ശാഹീൻ ബാഗിലെത്തില്ല. കഠിനമായ തണുപ്പിൽ ജലദോഷവും കഫക്കെട്ടും ബാധിച്ച ജഹാൻ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി.
പൊന്നുമകനെ മരണം തട്ടിയെടുത്ത ഹൃദയവേദനകൾക്കിടയിലും നാസിയ വീണ്ടും ആ സമരപ്പന്തലിലെത്തി. ‘എെൻറ മക്കളുടെ ഭാവിക്കുവേണ്ടി’യാണ് ഈ സമരമെന്നും അർപ്പണബോധത്തോടെ ഈ സമരവഴിയിൽ ഉറച്ചുനിൽക്കുമെന്നും നാസിയ പറയുന്നു. ബട്ല ഹൗസിനരികെ പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ കൊച്ചുകൂരയിൽ കഴിയുന്ന നാസിയ-ആരിഫ് ദമ്പതികൾക്ക് അഞ്ചു വയസ്സുള്ള മകളും ഒന്നര വയസ്സുള്ള മെറ്റാരു മകനുമുണ്ട്.
ഇവരുമൊത്താണ് കുടുംബം സമരപ്പന്തലിെലത്തുന്നത്. എംബ്രോയ്ഡറി ജോലി ചെയ്യുന്ന ആരിഫിെൻറ വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടുന്നത്. കുഞ്ഞിെൻറ മരണത്തോടെ എല്ലാം നഷ്ടപ്പെട്ടവരായി തങ്ങളെന്ന് ‘െഎ ലവ് ഇന്ത്യ’ എന്ന് ആേലഖനം ചെയ്ത തൊപ്പിയണിഞ്ഞുനിൽക്കുന്ന ജഹാെൻറ ചിത്രം കാട്ടി ആരിഫ് പറയുന്നു.
ജനുവരി 30ന് പുലർച്ചക്ക് ഒരു മണിയോടെ സമരപ്പന്തലിൽനിന്ന് കുടിലിലേക്ക് മടങ്ങിയശേഷം ഉറങ്ങാൻ കിടന്നതായിരുന്നു കുടുംബം. രാവിലെ ഉണർന്നപ്പോൾ ജഹാന് അനക്കമില്ലായിരുന്നുവെന്ന് നാസിയ പറഞ്ഞു. കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള അൽശിഫ ആശുപത്രിയിലെത്തിയെങ്കിലും അവിടെയെത്തുംമുേമ്പ അവൻ മരണത്തിന് കീഴടങ്ങിയിരുന്നു. ഡിസംബർ 18ന് ശേഷം എല്ലാ ദിവസവും ജഹാനെയുംകൊണ്ട് ശാഹീൻ ബാഗിലെത്തിയിരുന്നതായി നാസിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
