രാജ്യസഭാ പ്രവർത്തനം സുഗമമാക്കാൻ കക്ഷിനേതാക്കളെ കണ്ട് ചെയർമാൻ, ബഹളത്തെ തുടർന്ന് സഭ രണ്ടുമണിവരെ പിരിഞ്ഞു
text_fieldsന്യൂഡൽഹി: രാജ്യസഭ പ്രവർത്തനം സുഗമമായി കൊണ്ടുപോകുന്നതിനായി കക്ഷി നേതാക്കളെ കണ്ട് രാജ്യസഭാ ചെയർമാൻ. സഭയുടെ നടപടി ക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നത് പ്രാഥമിക കടമായാണെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകർ രാഷ്ട്രീയ നേതാക്കളോട് പറഞ്ഞു. കഴിഞ്ഞ ദിവസവും രണ്ട് തവണ യോഗം ചേർന്നിരുന്നു.
ഭരണ കക്ഷികളും പ്രതിപക്ഷ കക്ഷികളും ഒരുപോലെ ബഹളം തുടർന്നതിനാലാണ് രാജ്യസഭാ നടപടിക്രമങ്ങൾ നിലച്ചത്.
സഭ സംവാദത്തിനും ചർച്ചകൾക്കും സഹകരണത്തിനുമായുള്ളതാണെന്നും പൂർണമായി സ്തംഭിപ്പിക്കാനുള്ളതല്ലെന്നും കഴിഞ്ഞ ദിവസം ധൻകർ രാഷ്ട്രീയ കക്ഷികളോട് വ്യക്തമാക്കിയിരുന്നു.
അഭാധ്യക്ഷനുമായുള്ള യോഗത്തിനു ശേഷം രാജ്യസഭയിൽ പ്രതിപക്ഷ എം.പിമാർ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണം ആവശ്യപ്പെട്ടു. ഭരണപക്ഷമാകാട്ടെ, ലണ്ടൻ പരാമർശങ്ങളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബഹളം തുടർന്നു. ബഹളം രൂക്ഷമായതോടെ സഭ രണ്ടുമണിവരെ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

