വൈ.എസ്.ആർ.സി നേതാവ് ജഗൻമോഹൻ റെഡ്ഡിക്ക് കുത്തേറ്റു
text_fieldsവിശാഖപട്ടണം: ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും വൈ.എസ്.ആർ കോൺഗ്രസ് തലവനുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തിലെ കഫ്തീരിയയിൽവെച്ചാണ് യുവാവ് ഇടതു തോളിൽ കുത്തിയത്. പ്രതിയെ സംഭവസ്ഥലത്തുതന്നെ പിടികൂടിയ സി.െഎ.എസ്.എഫ്, പൊലീസിന് ചോദ്യം ചെയ്യാനായി കൈമാറി.
കഫ്തീരിയയിലെ പാചകക്കാരനായ ശ്രീനിവാസ റാവുവാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് ആക്രമണം. സംഭവത്തെ അപലപിച്ച ഉപമുഖ്യമന്ത്രി എൻ. ചിന്ന രാജപ്പ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ചായകുടിക്കാനെത്തിയ ജഗൻമോഹൻ റെഡ്ഡിയോട് സെൽഫിയെടുക്കാൻ അനുമതി തേടി പ്രതി കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
.
Breaking: Murder Attempt on YS Jagan Mohan Reddy at Vizag airport pic.twitter.com/clR4QIXML0
— GREATANDHRA (@greatandhranews) October 25, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
