Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഗൻ മോഹൻ റെഡ്ഢിയു​ടെ...

ജഗൻ മോഹൻ റെഡ്ഢിയു​ടെ സഹോദരി വൈ.എസ്​ ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു, ലക്ഷ്യം തെലങ്കാന

text_fields
bookmark_border
ജഗൻ മോഹൻ റെഡ്ഢിയു​ടെ സഹോദരി വൈ.എസ്​ ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു, ലക്ഷ്യം തെലങ്കാന
cancel

ഹൈദരബാദ്​: ആന്ധ്രപ്രദേശ്​ മുൻ മുഖ്യമ​ന്ത്രി വൈ.എസ്​ രാജശേഖര റെഡ്​ഢിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്​ ​ജന​ൻമോഹൻ റെഡ്​ഢിയുടെ സഹോദരിയുമായ വൈ.എസ്​ ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു. ജൂലൈ എട്ടിന്​ രാജശേഖര റെഡ്​ഢിയുടെ ജന്മദിനത്തിലാണ്​ പുതിയ പാർട്ടി രൂപീകരിക്കുന്നത്​

തെലങ്കാന കേന്ദ്രീകരിച്ച്​ പ്രവർത്തിക്കാനാണ്​ ഷർമിളയുടെ പദ്ധതി. തെലങ്കാന രാഷ്​ട്ര സമിതി, ബി.ജെ.പി, കോൺഗ്രസ്​ എന്നിവരുമായൊന്നും ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന്​ ഷർമിള പറഞ്ഞു. നിലവിൽ തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആർ.എസിന്‍റെ അപ്രമാദിത്യമാണ്​.

തെലങ്കാനയിൽ കോൺ​ഗ്രസിന്‍റെ തകർച്ചയോ​ടെ ശൂന്യമായ പ്രതിപക്ഷത്തിന്‍റെ ഇടത്തിലേക്ക്​ കടന്നുകയറാനാണ്​ ശർമിളയുടെ ശ്രമം. നിലവിൽ വലിയ രാഷ്​ട്രീയ സ്വാധീനമില്ലാത്ത റെഡ്​ഢി സമുദായം കൂടെ നിൽക്കുമെന്നാണ്​ ശർമിള ​പ്രതീക്ഷിക്കുന്നത്​. ടി.ആർ.എസ്​ സർക്കാറിനെതിരെ ഏപ്രിൽ 15ന്​ ശർമിള സത്യഗ്രഹമിരുന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaJagan Mohan ReddyYS Sharmila
Next Story