ജഗനും റാവുവും മോദിയുടെ വളർത്തുനായ്ക്കൾ- നായിഡു
text_fieldsഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയും പ്രധ ാനമന്ത്രി നരേന്ദ്ര മോദിയുടെ വളർത്തുനായ്ക്കളാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോദിയിൽനിന്ന് ബിസ്ക്കറ്റ് കിട്ടാൻ കാത്തുനിൽക്കുകയാണ് അവരെന്നും നായിഡു പറഞ്ഞു.
ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാന ദിനമായrചൊവ്വാഴ്ച കൃഷ്ണ ജില്ലയിൽ സംസാരിക്കവെയാണ് നായിഡു ഇരുവർക്കുമെതിരെ കടുത്ത ആക്ഷേപ വാക്കുകൾ ചൊരിഞ്ഞത്. ചന്ദ്രശേഖർ റാവു നിറംമാറുന്ന ഒാന്തിനെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രക്ക് പ്രത്യേക പദവി വേണമെന്ന ജഗെൻറ ആവശ്യത്തെ റാവു പിന്തുണച്ചതാണ് നായിഡുവിനെ പ്രകോപിപ്പിച്ചത്. ജഗൻ അധികാരത്തിൽ വന്നാൽ തെലങ്കാനയുടെ കാരുണ്യത്തിന് ആന്ധ്രക്ക് കാത്തുനിൽക്കേണ്ടി വരുമെന്നും റാവുവാണ് ജഗന് പ്രചാരണത്തിന് പണം കൊടുക്കുന്നതെന്നും നായിഡു പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
