Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാദവിനെ ​പോലെ...

ജാദവിനെ ​പോലെ തനിക്കും അമ്മയെ ആലിംഗനം ചെയ്യാനായില്ലെന്ന്​ യാസിൻ മാലിക്​

text_fields
bookmark_border
ജാദവിനെ ​പോലെ തനിക്കും അമ്മയെ ആലിംഗനം ചെയ്യാനായില്ലെന്ന്​ യാസിൻ മാലിക്​
cancel

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന കാലത്ത്​ കുൽഭൂഷൺ ജാദവിനെ ​പോലെ തനിക്കും ചില്ലു മറകാരണം അമ്മയെ ആലിംഗനം ചെയ്യാനായില്ലെന്ന്​ കശ്​മീർ വിഘടനവാദി നേതാവ്​  യാസിൻ മാലിക്​. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്​ അയച്ച തുറന്ന കത്തിലാണ്​ മാലിക്​ ഇക്കാര്യം പറഞ്ഞത്​​. 

പാകിസ്​താനിൽ വധശിക്ഷ കാത്ത്​ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ മാതാവിന് ചില്ലുമറകാരണം​ അദ്ദേഹത്തെ ആലിംഗനം ​െചയ്യാനാവാതെ മടങ്ങേണ്ടി വന്നത്​ പോലെയുള്ള അനുഭവം ത​​​​െൻറ കുടുംബത്തിനുമുണ്ടായിട്ടുണ്ടെന്ന്​​ മാലിക്​ കത്തിൽ പറയുന്നു. തിഹാർ ജയിലിലടക്കം ഇന്ത്യയിലെ വിവധ ജയിലുകളിൽ കഴിഞ്ഞപ്പോൾ ത​​​​െൻറ മാതാവിനും ചില്ലുമറകാരണം ആലിംഗനം ചെയ്യാനായില്ലെന്ന്​ മാലിക്​ കൂട്ടിച്ചേർത്തു.

ചില്ലുമറക്കപ്പുറത്ത്​ തന്നെ കണ്ട സഹോദരിക്ക്​ കണ്ണുനീർ നിയന്ത്രിക്കാനായില്ലെന്നും ഒന്ന്​ തൊടാനുള്ള അവളുടെ ആഗ്രഹം പോലും സുരക്ഷാകാരണങ്ങൾ പറഞ്ഞ് അധികൃതർ​ നി​േഷധിച്ചെന്നും മാലിക്​ വ്യക്​തമാക്കി.  കുടുംബത്തെ അവസാനമായി ഒരു​ നോക്ക്​ കാണാനുള്ള ആഗ്രഹം അവഗണിച്ചായിരുന്നു കശ്​മീരി സ്വാതന്ത്ര്യ പോരാളി മുഹമ്മദ്​ മഖ്​ബൂൽ ഭട്ടിനെ തൂക്കിലേറ്റിയത്. ഇന്ത്യയിൽ കുറ്റം തെളിയിക്കുന്നതിന്​ പകരം ജനക്കൂട്ടത്തെ തൃപ്​തിപ്പെടുത്താൻ വേണ്ടിയാണ്​​ ശിക്ഷനടപ്പാക്കുന്നതെന്നും അഫ്​സൽ ഗുരുവി​​​​െൻറ വധശിക്ഷ ചൂണ്ടിക്കാട്ടി​ മാലിക്​ തുറന്നടിച്ചു. 

ഇന്ത്യൻ സേന പിടിച്ച്​ കൊണ്ട്​ പോയ ആയിരത്തോളം കശ്​മീരി യുവാക്കളെ കുറിച്ച്​ ഇപ്പോഴും യാതൊരു വിവരവു​മില്ലെന്നും മാലിക് സുഷമാ സ്വരാജിനെഴുതിയ കത്തിൽ അവസാനമായി​ എഴുതുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirKulbhushan Jadhavmalayalam newsYasin Mali
News Summary - Like Jadhav I Too Couldn't Hug My Mother - india news
Next Story