പട്ടിക വിഭാഗ പീഡന നിരോധന നിയമം; സുപ്രീംകോടതി വിധി തെറ്റ് –ജ. കെ.ജി. ബാലകൃഷ്ണൻ
text_fieldsന്യൂഡൽഹി: പട്ടികവിഭാഗ പീഡന നിരോധന നിയമം സംബന്ധിച്ച് അടുത്തിടെ സുപ്രീംകോടതിയിൽനിന്നുണ്ടായ വിവാദ വിധി അടിസ്ഥാനപരമായി തെറ്റാണെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ.
കുറ്റം ചെയ്യുന്നവർക്ക് നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടാൻ വിധി ഇടയാക്കും.
വിധി പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും വഴിവെച്ചു. ‘പട്ടികജാതി/വർഗ വിഷയങ്ങളിൽ സുപ്രീംകോടതി വിധി’ എന്ന വിഷയത്തിൽ ദക്ഷിണേഷ്യൻ മൈനോറിറ്റീസ് ലോയേഴ്സ് അസോസിയേഷനും അംബേദ്കർ വിദ്യാഭ്യാസ, സാംസ്കാരിക സൊസൈറ്റിയും ഡൽഹിയിൽ സംഘടിപ്പിച്ച െസമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ അക്രമം ഉണ്ടാകുേമ്പാൾ കോടതി ഇടപെടുകയും ജനം അത് സ്വീകരിക്കുകയുമാണ് ചെയ്യുക.
എന്നാൽ, ആദ്യമായാണ് സുപ്രീംകോടതി വിധി ജനങ്ങൾക്കിടയിൽ അക്രമസംഭവങ്ങൾക്ക് പ്രേരണയായത്. പരമോന്നത കോടതിയുെട ഭാഗത്തുനിന്നുണ്ടായ ഇൗ വിധി അംഗീകരിക്കാൻ പറ്റുന്ന തരത്തിലുള്ളതല്ല. കൂടുതൽ ജനങ്ങൾക്ക് സ്വീകാര്യമാവുന്നതായിരിക്കണം സുപ്രീംകോടതിയുടെ തീരുമാനം. വിധി പ്രസ്താവന സമൂഹത്തിൽ സംഘർഷത്തിനിടയാക്കരുത് - അദ്ദേഹം വ്യക്തമാക്കി.
പട്ടികവിഭാഗ പീഡന നിരോധന നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൈകാര്യം െചയ്യുന്നതിന് സുപ്രീംകോടതി ഇറക്കിയ നിർദേശങ്ങൾ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമാവുമെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ സംഘർഷങ്ങൾക്കിടയാക്കുന്ന ഉത്തരവുകൾ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. വിധിയെ തുടർന്ന് രാജ്യമാകെ അലയടിച്ച ദലിത് പ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതിയുെട ചരിത്രത്തിൽ ആദ്യത്തെ ദലിത് ചീഫ് ജസ്റ്റിസായ അദ്ദേഹത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
