ജസ്റ്റിസ് കർണന് സ്വന്തം പാർട്ടി
text_fieldsചെന്നൈ: കോടതിയലക്ഷ്യ കേസിൽ ജയിൽവാസമനുഭവിച്ച് വിവാദപുരുഷനായ മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ചെന്നൈ അംബേദ്കർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പാർട്ടിയുടെ പേരും പതാകയും പുറത്തിറക്കി.
‘ആൻറി കറപ്ഷൻ ഡൈനാമിക് പാർട്ടി’ എന്നാണ് പാർട്ടിയുടെ പേര്. നീല, മഞ്ഞ, പച്ച നിറങ്ങളോടുകൂടിയ പാർട്ടി പതാകയിൽ അഴിമതി വിരുദ്ധ മുദ്രാവാക്യം ഉൾപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷെൻറ രജിസ്ട്രേഷൻ കിട്ടിയതിനുശേഷം വിപുലമായ ജനറൽബോഡി യോഗം വിളിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളിലും സ്ത്രീകളെയാവും സ്ഥാനാർഥികളായി നിർത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലാവും താൻ മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
