Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ശ്രീനഗറിനടുത്ത് പാന്ഥ ചൗക്കിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
രാത്രി എട്ട് മണിയോടെ സെവാനിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ബി.എസ്.എഫ് എ.എസ്.െഎ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. കശ്മീരിലെ പുഞ്ച് ജില്ലയിലാണ് സംഭവം നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
