Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജൗരിയിലെ ഗുജ്ജർ...

രജൗരിയിലെ ഗുജ്ജർ വിഭാഗത്തിൽ നിന്നും ആദ്യമായി എയിംസിൽ മെഡിക്കൽ പ്രവേശനം നേടി ഇർമിം

text_fields
bookmark_border
രജൗരിയിലെ ഗുജ്ജർ വിഭാഗത്തിൽ നിന്നും ആദ്യമായി എയിംസിൽ മെഡിക്കൽ പ്രവേശനം നേടി ഇർമിം
cancel

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ ഗുജ്ജർ സമുദായത്തിൽ നിന്നും ആദ്യമായി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശനം നേടി ഇർമിം ഷമീം. അതിർത്തി ജില്ലയായ രജൗരിയിലെ ധാനോർ സ്വദേശിയാണ്​ ഇർമി ം ഷമീം. ജൂണില്‍ ഇര്‍മിം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയിരുന്നു.

ധാനോറിൽ നിന്നും പത്ത്​ കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ്​ ഇർമിം സ്​കൂളിലെത്തിയിരുന്നത്​. പിന്നാക്ക വിഭാഗത്തിലുള്ള കുടുംബത്തിന്​ മകൾക്ക്​ മികച്ച വിദ്യാഭ്യാസം നൽകാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നില്ല.

‘‘എല്ലാവര്‍ക്കും അവരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ആ വെല്ലുവിളികളെ നേരിട്ടാൽ വിജയവും നമ്മിലേക്കെത്തും - ഇര്‍മിം പറഞ്ഞു. ഇര്‍മിം എയിംസിൽ പ്രവേശനം നേടിയ സന്തോഷത്തിലാണ്​ കുടുംബം.. ഈ പ്രദേശത്തിന്‍റെ ഏക പ്രതീക്ഷ പെണ്‍കുട്ടികളിലാണെന്ന് ഇര്‍മിമിന്‍റെ അമ്മാവന്‍ ലിയാഖദ് ചൗധരി പറഞ്ഞു.

ജില്ലാവികസന കമ്മീഷണര്‍ ഐജാസ് അസദ് ഇര്‍മിമിന് തുടര്‍പഠനത്തിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBBSAIIMSRajouriindia newsIrmim Shamim
News Summary - J-K: Irmim Shamim becomes first woman to clear MBBS AIIMS in Rajouri - India news
Next Story