ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുടെ വെടിവെപ്പ്; തിരിച്ചടിച്ച് സുരക്ഷാസേന
text_fieldsകത്വ: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കത്വ ജില്ലയിലെ കോഗ് ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ജമ്മു എ.ഡി.ജി.പിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ് നടന്നു. ഭീകരർക്കായി കോഗ് ഗ്രാമം വളഞ്ഞുള്ള സംയുക്ത സേനകളുടെ തിരച്ചിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
അരിഗാം ഏരിയയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വെള്ളിയാഴ്ച രാത്രിയാണ് സുരക്ഷാസേനക്ക് രഹസ്യ വിവരം ലഭിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ സേനക്ക് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. ഇതേതുടർന്ന് സേന തിരിച്ചടിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

