Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിരാനഗറിൽ വെടിവെപ്പ്; ബി.എസ്.എഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
ഹിരാനഗർ: ജമ്മുകശ്മീർ അന്താരാഷ്ട്ര അതിർത്തിയിലെ സാംബയിലുണ്ടായ വെടിവെപ്പിൽ അതിർത്തി സുരക്ഷാ സേന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റയുടൻ ജവാന് വൈദ്യസഹായം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാങ്കുചക്ക് പോസ്റ്റിലാണ് വെടിവെപ്പ് നടന്നത്. അതിർത്തിക്കടുത്ത് സംശയാസ്പദമായ നീക്കം കണ്ട ഉദ്യോഗസ്ഥർ വെടിവെപ്പ് നടത്തുകയായിരുന്നു. ഉടൻ തിരിച്ചടി ഉണ്ടാവുകയും ഉദ്യോഗസ്ഥന് വെടിയേൽക്കുകയും ചെയ്തു. വെടിെവപ്പ് അവസാനിച്ചെങ്കിലും സേന പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
