Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജേഡെ വധം: ​ഛോട്ടാ...

ജേഡെ വധം: ​ഛോട്ടാ രാജൻ ഉൾപ്പെടെ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം

text_fields
bookmark_border
ജേഡെ വധം: ​ഛോട്ടാ രാജൻ ഉൾപ്പെടെ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം
cancel

മുംബൈ: പ്രമുഖ മാധ്യമപ്രവർത്തകൻ ജ്യോതിർമയി ഡേ (ജേഡെ) വധക്കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. ​ സി.ബി.​െഎ പ്രത്യേക കോടതിയാണ്​ ശിക്ഷ വിധിച്ചത്​. കേസിൽ പ്രതിയായിരുന്ന മാധ്യമപ്രവർത്തക ജിഗ്​ന വോറ ഉൾപ്പെടെ രണ്ടുപേരെ കോടതി വെറുതെ വിട്ടു. പ്രതികളായ ഛോട്ടാരാജൻ, സഹായി രോഹിത്​ തങ്കപ്പൻ എന്ന സതീഷ്​ കലിയ, അനിൽ വാഗ്​മോദ്​, അഭിജീത്​ ഷിൻഡേ, നിലേഷ്​ ഷഡ്​ജെ, അരുൺ ധാക്കെ, മ​േങ്കഷ്​ അഗവനെ, സചിൻ ഗെയ്​ക്ക്​വാദ്​, ദീപക്​ സിസോദിയ എന്നിവരും നേരത്തെ മരിച്ച വിനോദ്​ അസ്രാണി എന്നിവരെയാണ്​​ ശിക്ഷിച്ചത്​​. 

ഏഴു വർഷം മുമ്പാണ്​ 56കാരനായ ജെ ഡേ മിഡ്​ ഡേ എന്ന സായാഹ്​ന പത്രത്തി​​​​​​​െൻറ എഡിറ്ററായിരുന്നു. 2011 ജൂൺ 11ന്​ സ്വവസതിക്ക്​ സമീപമാണ്​ വെടിയേറ്റ്​ മരിച്ചത്​. ഛോട്ടാ രാജ​​​​​​​െൻറ സഹായികളായ സതീഷ്​ കലിയ, അനിൽ വാഗ്​മോദ്​, അഭിജീത്​ ഷിൻഡേ, നിലേഷ്​ ഷഡ്​ജെ, അരുൺ ധാക്കെ, മ​േങ്കഷ്​ അഗവനെ, സചിൻ ഗെയ്​ക്ക്​വാദ്​ എന്നിവർ ഡേയെ പിന്തുടരുകയും ഷാർപ്​ ഷൂട്ടറായ കലിയ വെടിവെക്കുകയും ചെയ്​തുവെന്നാണ്​ പ്രൊസിക്യുഷൻ കേസ്​. 

മറ്റൊരു മാധ്യമത്തിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തക ജിഗ്​ന വോറയുടെ പ്രേരണയിൽ ഛോട്ടാരാജ​​​​​​​െൻറ നിർദേശ പ്രകാരമാണ്​ കൃത്യം നടത്തിയ​െതന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. വെറുതെ വിട്ട പോൾസൺ ജോസഫും കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയ സതീഷ്​ കലിയയും മലയാളികളാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhota Rajanmalayalam newsJ Dey Murder
News Summary - J Dey murder case: Chhota Rajan convicted - India News
Next Story