#IWillGoOut എന്ന മുദ്രാവാക്യവുമായി 21ന് സ്ത്രീകൾ തെരുവിലേക്ക്
text_fieldsന്യൂഡൽഹി: തെരുവുകളില്‍ സ്ത്രീകൾ അപമാനിപ്പെടുന്നതിനെതിരെ ജനുവരി 21ന് സ്ത്രീകളുടെ ചെറുത്തുനില്‍പ്പ്. രാജ്യത്തെ തെരുവുകളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങള്‍ക്കും പീഡന ശ്രമങ്ങള്‍ക്കുമെതിരെ ഞാന്‍ പുറത്ത് പോവുക തന്നെ ചെയ്യുമെന്നുള്ള പ്രചരണവുമായി സ്ത്രീകളുടെ കൂട്ടായ്മയാണ് 21ന് ലക്ഷ്യമിടുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇതിനോടകം തന്നെ പ്രതിഷേധ മാര്‍ച്ചും പലതരത്തിലുള്ള പരിപാടികളും ആസൂത്രണം ചെയ്തുകഴിഞ്ഞു. ഇതിന്‍റെ ചുവടുപിടിച്ച് ഗ്രാമ പ്രദേശങ്ങളിൽ പോലും സ്ത്രീകളുടെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.
ബംഗ്‌ളൂര്‍ നഗരത്തില്‍ പുതുവര്‍ഷരാവില്‍ നടന്ന പീഡന ശ്രമങ്ങളാണ് ഈ പ്രക്ഷോഭം ആരംഭിക്കാന്‍ കാരണമെങ്കിലും അത് മാത്രമല്ലെന്ന് സംഘാടകര്‍ തങ്ങളുടെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ബംഗ്ലൂര്‍ നഗരത്തില്‍ മാത്രമല്ല ഓരോ തെരുവുകളിലുമുണ്ട് പീഡന ശ്രമങ്ങള്‍. ഓരോരുത്തരും സഹിക്കുകയായിരുന്നു. എല്ലാവരും കടുത്ത ദേഷ്യത്തിലുമായിരുന്നു. എന്നാല്‍ ബംഗ്ലൂര്‍ സംഭവം ഓര്‍മ്മപ്പെടുത്തുന്നു ഇനിയും ഇങ്ങനെ ഇരുന്നു കൂടാ എന്ന്. ചിലപ്പോള്‍ ഈ കൂട്ടായ്മ, പ്രക്ഷോഭം, ഈ ഹാഷ്ടാഗുകള്‍ ഈ ചുമരിലെ വെറും ഇഷ്ടിക കഷ്ണങ്ങള്‍ മാത്രമായേക്കാം എന്നാല്‍ ഇത്തരം ഇഷ്ടിക കഷ്ണങ്ങള്‍ തന്നെയാണ് ചുവരുകള്‍ ഉണ്ടാക്കുന്നതെന്ന ഓർമയിലാണ് ഈ കൂട്ടായ്മ എന്ന് അവര്‍ പറയുന്നു.
കേരളത്തില്‍ തൃശ്ശൂരും തിരുവനന്തപുരത്തും ഇതിനോടകം പരിപാടികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ 14 ജില്ലകളിലും ശനിയാഴ്ച ഈ കൂട്ടായ്മ നടന്നേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
