Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതം നോക്കി പൗരത്വം:...

മതം നോക്കി പൗരത്വം: ലീഗി​െൻറ സ്​റ്റേ അപേക്ഷ 15ന്​ സുപ്രീംകോടതി പരിഗണിക്കും

text_fields
bookmark_border
Supreme Court
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ, മതം മാനദണ്ഡമാക്കി പൗരത്വം അനുവദിക്കാൻ കേന്ദ്ര സർക്കാർ ഈയിടെ പുറത്തിറക്കിയ ഉത്തരവ്​ സ്​റ്റേ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ മുസ്​ലിം ലീഗ്​ നൽകിയ അപേക്ഷ ​ചൊവ്വാഴ്​ച പരിഗണനക്ക്​. അയൽരാജ്യങ്ങളായ പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങിൽനിന്ന്​ ഇന്ത്യയിലേക്ക്​ കുടിയേറിയവരിൽ മുസ്​ലിംകളല്ലാത്തവർക്ക്​ പൗരത്വം നൽകാനാണ്​ സർക്കാർ ഇറക്കിയ ഉത്തരവ്​. അഞ്ചു സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ കഴിയുന്നവർക്കാണ്​ ഇത്തരത്തിൽ പൗരത്വം നൽകുന്നത്​.

ജസ്​റ്റിസുമാരായ ഹേമന്ത്​ ഗുപ്​ത, വി. രാമസുബ്രഹ്മണ്യം എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ്​ അപേക്ഷ പരിഗണിക്കുന്നത്​. സ്​റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്​​ ലീഗിനുവേണ്ടി അഡ്വ. ഹാരിസ്​ ബീരാൻ ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണക്ക്​ കത്ത്​ നൽകിയിരുന്നു. ചൊവ്വാഴ്​ച കേസ്​ പരിഗണിക്കു​േമ്പാൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ലീഗിന്​ വേണ്ടി ഹാജരാകും. മതം അടിസ്ഥാനപ്പെടുത്തി പൗരത്വം അനുവദിക്കുന്നത്​ തുല്യതക്ക്​ എതിരും ഭരണഘടന വിരുദ്ധവുമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സ്​റ്റേ അപേക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IUMLCitizenship Amendment Actsupreme courtNRC
News Summary - IUML challenges new citizenship law in Supreme Court
Next Story