Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​...

തമിഴ്​നാട്​ തെരഞ്ഞെടുപ്പ്​: മുസ്​ലിംലീഗിന്​​​ മൂന്ന്​ സീറ്റ്​, കോണി ചിഹ്നത്തിൽ മത്സരിക്കും​

text_fields
bookmark_border
IUML tamilnadu
cancel

​ചെന്നൈ: തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിയിലെ മുസ്​ലിംലീഗിന്​(​െഎ.യു.എം.എൽ) മൂന്ന്​ സീറ്റും 'തമിഴ്​നാട്​ മുസ്​ലിം മുന്നേറ്റ കഴക'ത്തി​െൻറ രാഷ്​ട്രീയ രൂപമായ 'മനിത നേയ മക്കൾ കക്ഷി'ക്ക്​ രണ്ട്​ സീറ്റും നൽകാൻ ധാരണയായി.

തിങ്കളാഴ്​ച ​ൈവകീട്ട്​ ചെന്നൈ അണ്ണാ അറിവാലയത്തിൽ നടന്ന ചടങ്ങിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലി​െൻറ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചു. മുസ്​ലിംലീഗ്​ ദേശീയ അധ്യക്ഷൻ പ്രഫ.കെ.എം.കാദർ മൊയ്​തീൻ, മനിതനേയ മക്കൾ കക്ഷി പ്രസിഡൻറ്​ പ്രഫ.എം.എച്ച്​.ജവഹറുല്ല തുടങ്ങിയവർ സംബന്ധിച്ചു. മുസ്​ലിംലീഗ്​ 'കോണി' ചിഹ്നത്തിലാണ്​ മൽസരിക്കുക. തുടർച്ചയായി നടന്ന രണ്ടാം ഘട്ട ചർച്ചയിലാണ്​ സീറ്റ്​ ധാരണയായത്​.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗിന്​ അഞ്ച്​ സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിലും ഒരു സീറ്റിൽ മാത്രമാണ്​ വിജയിക്കാനായത്​. കടയനല്ലൂർ മണ്ഡലത്തിൽ നിന്നും മുഹമ്മദ്​ അബൂബക്കറാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. കോൺഗ്രസുമായുള്ള സീറ്റ്​ ധാരണക്ക്​ മാർച്ച്​ മൂന്നിന്​ അന്തിമ തീരുമാനം ഉണ്ടാവും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ 41 സീറ്റുകളാണ്​ അനുവദിച്ചത്​. ഇതിൽ എട്ട്​ സീറ്റുകളിൽ വിജയിച്ചു. ഇത്തവണ പരമാവധി 25 സീറ്റുകൾ വരെ ലഭ്യമാവു​െമന്നാണ്​ സൂചന. ഇടത്​ കക്ഷികളുമായുള്ള ചർച്ചക്ക്​ നാളെ തുടക്കമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IUMLtamilnadu election
Next Story