Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി...

ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയും- ഉദ്ധവ്​ താക്കറെ

text_fields
bookmark_border
ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയും- ഉദ്ധവ്​ താക്കറെ
cancel

ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയുമെന്ന്​ ശിവസേന തലവൻ ഉദ്ധവ്​ താക്കറെ. ജനങ്ങളുടെ വികാരത്തെ വെച്ച്​ കളിക്കുന്നത്​ ബി.ജെ.പി നിർത്തണം. ബി.ജെ.പി ശക്​തരാണ്​, അവർക്ക്​ രാമക്ഷേത്രം നിർമാണം നടത്താൻ സാധിക്കുമെന്നും ഉദ്ധവ്​ താക്കറെ പറഞ്ഞു.

എ​​​​​െൻറ അയോധ്യ സന്ദർശനത്തിൽ രഹസ്യ അജണ്ടകളൊന്നും ഇല്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായാണ്​ ഇവിടെ എത്തിയത്​. തെരഞ്ഞെടുപ്പിന്​ മുമ്പ്​ രാഷ്​ട്രീയ പാർട്ടികൾ രാമ മന്ത്രം ജപിക്കും. പിന്നീട്​ ഇതിനെക്കുറിച്ചൊന്നും പറയാതെ നിശബ്​ദത പാലിക്കും- ഉദ്ധവ്​ താക്കറെ കുറ്റപ്പെടുത്തി.

രാമനിലും രാമക്ഷേത്ര നിർമാണത്തിലും വിശ്വസിക്കുന്നുണ്ടെന്നാണ്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പറയുന്നത്​. എന്നാൽ, അദ്ദേഹത്തി​​​​​െൻറ ആഗ്രഹം യാഥാർഥ്യമാവുന്നില്ലെന്നതാണ്​ പ്രശ്​നമെന്നും ഉദ്ധവ്​ താക്കറെ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivsenamalayalam newsUdav thakkare
News Summary - It’s 'Ram Ram' Before Polls and 'Aaram' After, Says Uddhav Thackeray-India news
Next Story